Advertisment

എന്‍.എം.സി.സി.'ഓണോത്സവം-2018' ഓഗസ്റ്റ്‌ 25ന്‌

New Update

മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ്‌ മലയാളി കമ്മ}ണിറ്റി ക്ലബിന്റെ പത്താമതു ഓണഘോഷം `ഓണോത്സവം 2018' തിരുവോണ ദിവസമായ ആഗസ്റ്റ്‌ 25-ാം തിയതി ഗ്രീന്‍സ്‌ബറോ സെര്‍ബിയന്‍ ചര്‍ച്ച്‌ ഹാളില്‍ വച്ച്‌ ആഘോഷിക്കുന്നു. നിരവധി സിനിമകളിലും മിനിസ്‌ക്രീനിലെ വിവി കോമഡി പരിപാടികളിലും സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകരെ കുടെകുടെ ചിരിപ്പിക്കുന്ന ഹാസ്യസാമ്രാട്ട്‌ കലാഭവന്‍ നവാസ്‌ മുഖ്യാതിഥിയായി ആഘോഷത്തില്‍ പങ്കെടുക്കും.

Advertisment

രാവിലെ 11 മണിക്ക്‌ എന്‍.എം.സി.സി. കുടുംബാഗംങ്ങള്‍ എല്ലാവരും ഒരുമിച്ച്‌ ഓണപൂക്കളം ഒരുക്കി കൊണ്ടാണ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. തുടര്‍ന്ന്‌ എന്‍.എം.സി.സി. കുടുംബാഗംങ്ങള്‍ക്ക്‌ മാവേലിയുടെ കൂടെ ഇന്‍സ്റ്റന്റ്‌ പ്രൊഫഷണല്‍ ഫോട്ടോയെടുക്കാനും സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.

publive-image

ഉച്ചക്ക്‌ 12 മണിക്ക്‌ ഓണോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമായ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങള്‍ക്ക്‌ മാറ്റു കൂട്ടും. കേരളത്തിന്റെ തനതു രുചിഭേദങ്ങളുമായി 35 ഓളം കറികളും മധുരമൂറുന്ന പായസങ്ങളുമായി ഓണസദ്യ ഒരുക്കുന്നത്‌ ജോയുടെയും ബിജുവിന്റെ നേതൃത്വത്തിലുള്ള വിന്താലൂ പാലസാണ്‌.

ഓണസദ്യയോടൊപ്പം ഒരുപിടി നല്ല ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട്‌ മെല്‍ബണ്‍ മെല്‍വോയ്‌സ്‌ ഓര്‍ക്കസ്‌ട്രയിലെ ഗായകര്‍ വേദിയിലെത്തും. തുടര്‍ന്ന്‌ 3 മണിക്ക്‌ ശിങ്കാരിമേളത്തിന്റെയും താലപ്പൊലിയുടെയും വര്‍ണ്ണ കുടകളുടെയും കഥകളിയുടെയും ഓട്ടന്‍തുള്ളലിന്റെയും പുലികളിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലി തമ്പുരാനെ വേദിയിലേക്ക്‌ ആനയിക്കും.

ഓണോത്സവത്തിന്റെ ഔദ്യോഗികമായ ഉത്‌ഘാടനം മുഖ്യാതിഥി കലാഭവന്‍ നവാസ്‌ നിര്‍വ്വഹിക്കും. മെല്‍ബണിലെ മത-സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഓണോത്സവത്തില്‍ ആശംസകള്‍ നേരാന്‍ വേദിയിലെത്തും. തിരുവാതിരയും പുലികളിയും ഓണപാട്ടുകളും ചെണ്ടമേളവും നൃത്തങ്ങളും ഉള്‍പ്പെടെ മൂന്നുമണിക്കൂര്‍ നീളുന്ന വിസ്‌മയ കാഴ്‌ചകളുമായി എന്‍.എം.സി.സി. കുടുംബത്തിലെ 250 ഓളം കലാകാരന്മാര്‍ സെര്‍ബിയന്‍ ചര്‍ച്ച്‌ ഹാളിന്റെ വേദി കീഴടക്കും.

മെല്‍ബണിലെ കൊറിയോഗ്രാഫി രംഗത്തെ പ്രശസ്‌തരാണ്‌ ഈ പ്രാവശ്യത്തെ കലാപരിപാടികള്‍ അണിയിച്ചൊരുക്കുന്നത്‌. കലാഭവന്‍ നവാസിന്റെ നേതൃത്വത്തിലുള്ള `നവാസ്‌ ഷോയും' ഓണോത്സവം 2018 വേദിയില്‍ അരങ്ങേറും. ആല്‍ഫാ ക്രിയേഷനിലെ അലക്‌സിന്റെയും ജെഎം ഓഡിയോസിലെ സൗണ്ട്‌ എന്‍ജിനിയര്‍ ജിംമ്മിന്റെയും നേതൃത്വത്തില്‍ വേദിയിലെ ശബ്‌ദ വെളിച്ച നിയന്ത്രണം, കലാപരിപാടികള്‍ വര്‍ണ്ണാഭമാകും.

കലാപരിപാടികള്‍ക്ക്‌ ശേഷം വടംവലി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്‌. ഡിന്നറോടെ ഓണോത്സവത്തിന്‌ തിരശ്ശീല വീഴും. എറൈസ്‌ സോളാര്‍, ഏദന്‍ ഹോംസ്‌, ബാരി പ്ലാന്റ്‌ റിയല്‍ എസ്റ്റേറ്റ്‌, ഒമേഗ ബ്ലൈന്‍ഡ്‌സ്‌, ജെജി കിങ്ങ്‌ ഹോംസ്‌, വിന്താലു പാലസ്‌, ഫ്‌ളൈ വേള്‍ഡ്‌ ട്രാവല്‍സ്‌, ജെ ആന്‍ഡ്‌ ടി സെക}രിറ്റീസ്‌, ജെഎംസി കമ്പ}ടേഴ്‌സ്‌, ഡിജിയോട്രിക്‌സ്‌ ഡിജിറ്റല്‍ മീഡിയ, ഓസി ഹോം ലോണ്‍സ്‌, ലക്ഷരാ കളക്ഷന്‍സ്‌, ലെന്‍ഡിങ്ങ്‌ ആന്റ്‌ ഇന്‍വെസ്റ്റ്‌മെന്‍ഡ്‌ ഹബ്ബ്‌, മെഗാ ബോക്‌സ്‌, ട്യൂട്ടര്‍ കോമ്പ്‌, ട്രൂസ്റ്റോണെക്‌സ്‌,്‌ മലബാര്‍ ട്രീറ്റ്‌സ്‌ എന്നിവരാണ്‌ ഓണോത്സവം 2018 സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌.

എന്‍.എം.സി.സി.യില്‍ അംഗത്വമെടുക്കാനും ഓണോഘോഷത്തില്‍ പങ്കെടുക്കാനും താല്പര്യമുള്ളവര്‍ ഡെന്നി തോമസ്‌ (0430 086 020), സഞ്‌ജു ജോണ്‍ (0431 545 857), ഷാജി മാത്യു (0431 465 175), സജി ജോസഫ്‌ (0403 677 835) എന്നീ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന്‌ സെക്രട്ടറി റോഷന്‍ സജു( 0411 849 867) അറിയിച്ചു. ഓണോത്സവത്തിന്റെ ടിക്കറ്റുകള്‍ ട്രൈബുക്കിങ്ങ്‌ വെബ്‌സൈറ്റിലൂടെ ലഭ്യമാണ്‌.

https://www.trybooking.com/XEIR

Advertisment