Advertisment

ഓസ്ട്രേലിയന്‍ മോര്‍ഗേജ് (Mortgage) അവാര്‍ഡ് നോമിനേഷന് ജോര്‍ജ്ജ്കുട്ടി ജോസഫ് അര്‍ഹനായി 

New Update

മെല്‍ബണ്‍:  കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മെല്‍ബണിലെ ഫ്രാക്സ്റ്റ്ണ്‍ ഹോസ്പിറ്റലില്‍ രെജിസ്റ്റേഡ് നേഴ്സ് ആയി ജോലി ചെയ്ത് കൊണ്ടിരിക്കുന്ന ജോര്‍ജ്ജ്കുട്ടി ജോസഫിന് ഓസ്ട്രേലിയന്‍ മോര്‍ഗേജ് അവാര്‍ഡ് നോമിനേഷന് അര്‍ഹനായി.

Advertisment

നേഴ്സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിനോടൊപ്പം കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിലും പ്രത്യേകിച്ച് മെല്‍ബണിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രധാന ഘടകമായ മോര്‍ഗേജ് ബ്രോക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചതിന്റെ മികവിനാണ് ഈ നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.

publive-image

മലയാളികള്‍ക്ക് പുറമേ ഓസ്സികളും ജോര്‍ജ്ജ്കുട്ടി ജോസഫിന്റെ സ്വന്തം സ്ഥാപനമായ B-Tycoon Mortgage and Travels ന്റെ സേവനം ലഭിച്ചവരില്‍ ഉണ്ട്. വിവിധ ബാങ്കുകളിലെ ബ്രോക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ ബാങ്ക് ലോണ്‍ ലഭിക്കുവാനും ജോര്‍ജ്ജ്കുട്ടി ജോസഫിന് കഴിയുന്നു.

ഇതുകൊണ്ടാണ് രണ്ടു വര്‍ഷം കൊണ്ട് ഈ വലിയ നേട്ടം കൈവരിക്കാന്‍ ജോര്‍ജ്ജ്കുട്ടിക്ക് കഴിഞ്ഞത്. ഓസ്ട്രേലിയന്‍ മോര്‍ട്ടേജ് അവാര്‍ഡ് നോമിനേഷന്‍ ലഭിക്കുന്ന മെല്‍ബണിലെ ആദ്യത്തെ മലയാളിയാണ് ജോര്‍ജ്ജുകുട്ടി ജോസഫ്. തന്റെ കഠിന പ്രയത്നവും ആത്മാര്‍ഥതയും ഈശ്വരാനുഗ്രഹവും ആണ് ഈ പദവി ലഭിക്കാന്‍ സാധിച്ചതെന്നു ജോര്‍ജ്ജുകുട്ടി ജോസഫ് വിനയത്തോടെ അറിയിച്ചു.

ഭാര്യയും രണ്ടു കുട്ടികളുമായി മെല്‍ബണില്‍ താമസിക്കുന്നു. മെല്‍ബണ്‍ അതിരൂപതയുടെ കീഴിലുള്ള Lango Warren പള്ളിയിലെ വികാരി ഫാ. മാര്‍ട്ടിന്‍ അടിച്ചിലമാക്കില്‍ ജോര്‍ജ്ജുകുട്ടി ജോസഫിന്റെ സഹോദരന്‍ ആണ്.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയാണ് ജോര്‍ജ്ജുകുട്ടി ജോസഫിന്റെ സ്വദേശം. പുതിയ വീട് വാങ്ങിക്കുവാനോ Re Mortgage  ചെയ്യാനോ താല്പര്യമുള്ളവര്‍ 0403742675 എന്ന നമ്പരില്‍ വിളിച്ചാല്‍ വീട്ടില്‍ വന്നു ബാങ്കിംഗ് സംബന്ധമായ എല്ലാ സേവനങ്ങളും ലഭിക്കുന്നതാണെന്ന് നോമിനേഷന് അര്‍ഹനായ ജോര്‍ജ്ജുകുട്ടി ജോസഫ് അറിയിച്ചു.

Advertisment