അഞ്ചു ഡോളറിന് ഓണസദ്യയുമായി പെർത്തിൽ ഒരു പുതിയ മുന്നേറ്റം

ജോസ് എം ജോര്‍ജ്ജ്
Friday, April 20, 2018

പെർത്ത്:  ഓസ്ട്രലിയായിലെ സംഘടനകൾ ഓണ സദ്യ ഒരു കച്ചവടമാക്കി ലാഭം കൊയ്യുമ്പോൾ വെറും അഞ്ചു ഡോളറിന് ഓണസദ്യ നൽകി വേറിട്ട ഒരു സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ് പെർത്തിൽ ഒരു പറ്റം സംഘടനകൾ.

വരും വർഷങ്ങളിൽ ഓസ്ട്രേലിയായിലെ മുഴുവൻ പ്രദേശങ്ങളിലും അഞ്ചു ഡോളറിന് ഓണസദ്യ നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഇരുപതു ഡോളർ മുതൽ മുപ്പതു ഡോളർ വരെ സംഘടനകൾ ഈടാക്കി ഓണത്തെ ഒരു കച്ചവടമാക്കി മാറ്റുന്നതിൽ പ്രവാസികളായ ആളുകൾ എതിർപ്പ് പലതരത്തിലും പ്രകടിപ്പിച്ചിരുന്നു.

പെർത്തിലെ വില്ലട്ടൻ മലയാളി അസേസിയേഷനും പെർത്ത് ഇൻഡ്യൻ കൾച്ചറൽ കമ്യൂണിറ്റിയും സംയുക്തമായാണ് ഈ അഞ്ചു ഡോളർ ഓണ സദ്യ ഒരുക്കിയിരിക്കുന്നത്. പെന്നോണം – 2018 ഓഗസ്റ്റ് 25 – നാണ് പെർത്തിൽ അരങ്ങേറുന്നത്.

നല്ല രുചികരമായ മലയാളത്തനിമയുള്ള ഓണസദ്യ വില കുറച്ച് വാഴയിലയിൽ വിളംബി ജനങ്ങൾക്ക് കൊടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഔപചാരികമായ ഉൽഘാടനം പി.സി. ജോർജ് MLA നിർവ്വഹിച്ചു. ചടങ്ങിൽ പെർത്ത് ഇൻഡ്യൻ കൾചറൽ കമ്യൂണിറ്റി പ്രസിഡന്റ് ജോയി കോയിക്കര അദ്ധ്യക്ഷനായിരുന്നു.

വില്ലട്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിനോയി പോളും ചടങ്ങിൽ സന്നിഹിതനായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 0435 82 1945, 0411 527988.

×