Advertisment

wollongong ന്‍റെ തിലകക്കുറി ആയ ഐ കെ എസ് അക്ഷര കേരളം രണ്ടാം വർഷത്തിലേക്ക്

New Update

വളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് തന്നെ ഓസ്ട്രേലിയയിലെ അസോസിയേഷനുകളുടെ മുൻ നിരയിൽ തന്നെ സ്ഥാനം നേടിയ ഇല്ലവാര കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം ഭാഷാ ക്ലാസ്സിന്റെ ഈ അധ്യയന വർഷത്തെ പ്രവേശനം നടന്നു വരുന്നതായി IKS ഭാരവാഹികൾ അറിയിച്ചു .

Advertisment

IKS ന്റെ നേതൃത്വത്തിലുള്ള അക്ഷരകേരളം എന്ന മലയാളം ഭാഷാ പഠന കേന്ദ്രത്തിന്റെ രണ്ടാമത് ബാച്ച് ആണ് ജനുവരി 31 നു ആരംഭിക്കുന്നത് .

വെറും ഒരു വര്ഷം മുൻപ് മാത്രം ആരംഭിച്ച ഈ സംരംഭത്തിന് വള്ളോങ്ങൊങ് മലയാളികളുടെ എല്ലാം തന്നെ മുക്തഖണ്ഡ പ്രശംസ ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ IKS നേതൃത്വം തികഞ്ഞ ചാരിതാർഥ്യത്തിൽ ആണ്. കഴിഞ്ഞ ബാച്ചിൽ ഏകദേശം മുപ്പതോളം കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്.

publive-image

എല്ലാ കുട്ടികളും വളരെ ആവേശത്തോടെ തന്നെ , തന്റെ മാതാപിതാക്കളുടെ മാതൃഭാഷ സ്വായത്തമാക്കാൻ തങ്ങളുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തുNSW എഡ്യൂക്കേഷൻ ഡിപ്പാര്ട്മെന്റ് ഇൽ നിന്ന് അവർക്കൊരോർത്തർക്കും ലഭിച്ച സർട്ടിഫിക്കറ്റ് അതിനുള്ള വിലമതിക്കാനാവാത്ത അംഗീകാരം ആയിരുന്നു .. കൂടാതെ IKS ന്റെ ഈ വർഷത്തെ ക്രിസ്മസ് , പുതുവത്സര ആഘോഷത്തിന്റെ പരിസമാപ്തികുറിച്ചുള്ള ഈ കുരുന്നുകളുടെ 'ജന ഗണ മന' പാരായണം അതിനുള്ള നേർ തെളിവും ആയിരുന്നു.

ഈ സംരംഭം ഇത്ര നല്ല രീതിയിൽ വിജയിക്കാൻ കാരണക്കാരായ അക്ഷരകേരളം അധ്യാപകരായ , വർഷ ലിയോ , സുമ മാമൻ , ജാൻസി സിബി എന്നിവർ വളരെയേറെ പ്രശംസ അർഹിക്കുന്നു . കൂടാതെ വളരെ താല്പര്യത്തോടെ കുട്ടികളെ റെഗുലർ ആയി ക്ലാസ്സിനയാക്കുകയും , അധ്യാപകർക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയ മാതാപിതാക്കളും ഈ വിജയത്തിൽ പങ്കാളികൾ ആണ്.

ആരംഭം മുതൽ തന്നെ വള്ളോങ്ങൊങ് മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ IKS ന്റെ എല്ലാ സംരംഭങ്ങളും വൻ വിജയം അകാൻ സഹായകരം ആയിരുന്നു.. ഈ കഴിഞ്ഞ മുന്ന് മാസത്തിനുള്ളിൽ നടത്തിയ ഓണാഘോഷം , IKS ന്റെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചു നടന്ന രക്തദാനം , വള്ളോങ്ങൊങ് സിറ്റി കൌൺസിൽ നടത്തിയ വിവ ല ഗോങ് ലെ പ്രകടനം , ഇല്ലവാരയുടെ ചരിത്രത്തിൽ ഇടം നേടിയ IKS സ്പെല്ലിങ് ബീ മത്സരം , 2017 ലെ ക്രിസ്മസ് പുതുവത്സര ആഘോഷം ഇവയെല്ലാം തന്നെ വള്ളോങ്ങൊങ് മലയാളികളോടൊപ്പം ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവരും വളരെ ആവേശത്തോടെ പങ്കെടുത്തതാണ് .

IKS ന്റെ തുടർ പരിപാടികളിലും എല്ലാ സുമനസുകളുടെയും നിർലോഭമായ സഹകരണം അഭ്യര്ഥിക്കുന്നതോടൊപ്പം ഈ വരുന്ന മാർച്ച് 10 നു നടത്തുന്ന "ബോളിവുഡ് മ്യൂസിക്കൽ നൈറ്റ് വിത്ത് ഗ്രാമി അവാർഡ് വിന്നർ മനോജ് ജോർജ് " പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും IKS ഭാരവാഹികൾ അറിയിച്ചു

Advertisment