follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

ഓസ്ട്രേലിയയില്‍ 5 അംഗ മലയാളി കുടുംബത്തിന് വാഹനാപകടത്തില്‍ പരിക്ക്

ന്യൂസ് ബ്യൂറോ, ഓസ്ട്രേലിയ » Posted : 11/02/2017

ഓസ്ട്രേലിയ : കാന്‍ബറയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക് . കാൻബറയിൽ നിന്നും കല്ലറ സംഗമത്തിനായി പുറപ്പെട്ട ബിജോ, ഭാര്യ സിനി, ഇവരുടെ മക്കളായ ജോൺസൺ, ബെൻസൺ, ജെന്നിഫർ എന്നിവരാണ് അപകടത്തിൽപെട്ടവർ .

ഗുരുതരമായി പരുക്കേറ്റ ബിജോയെ ഏയർ ആംബുലൻസിന് വെയ്റ്റ്സ് മാൻ ഹോസ്പിറ്റലിലും അവിടെ നിന്നും വെസ്റ്റ് മെഡ് ഹോസ്പിറ്റലിലും അടിയന്തിര ചികിത്സയ്ക്കായി എത്തിച്ചു.

ഇവർ സഞ്ചരിച്ച കാർ ബ്രെയ്ഡ് വുഡിനടുത്ത് കിഗ്സ് വേയിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് അപകടത്തിൽ പെടുകയായിരുന്നു.

തലയ്ക്ക് പരുക്കേറ്റ ഇവരുടെ ഏഴു വയസ്സുള്ള കുട്ടി അമ്മയോടൊപ്പം സിഡ്നി വെസ്റ്റ് മെഡ് ആശുപത്രിയിൽ വിദദ്ധ ചികിത്സയിലാണ്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+