follow us

1 USD = 64.815 INR » More

As On 30-03-2017 00:08 IST

ഓസ്ട്രേലിയന്‍ മലയാളി സാം എബ്രഹാമിനെ ഭാര്യയും കാമുകനും സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി; ഇടയ്ക്കിടെ കണ്ണീര്‍ തുടച്ചും വിതുമ്പിയും തൊണ്ടയിടറിയും സോഫിയ; ശാന്തനായി സംസാരിച്ച് കാമുകന്‍ അരുണ്‍

മെല്‍ബണ്‍ ബ്യൂറോ » Posted : 14/02/2017

മെല്‍ബണ്‍: മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും സുഹൃത്തും ചേർന്ന് സയനൈഡ് കൊടുത്തുകൊന്ന കേസ് മെല്‍ബണ്‍ കോടതി തിങ്കളാഴ്ച്ച പരിഗണനയ്‌ക്കെടുത്തു. കൊല്ലം സ്വദേശിയായ സാം എബ്രഹാമിന്റെ കൊലയാളികളെന്ന് പോലീസ് കണ്ടെത്തിയ ഭാര്യ സോഫിയെയും കാമുകന്‍ അരുണ്‍ കമലാസനനെയും വീഡിയോ കോണ്‍ഫ്രന്‍സിലൂടെയായിരുന്നു വിചാരണ ചെയ്തത്.

മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഭാഗമായ കൌണ്ടി കോടതിയിലെ നാലാം നമ്പര്‍ കോടതി മുറിയിലായിരുന്നു സാം വധക്കേസ്. രാവിലെ തന്നെ കേസ് പരിഗണനയ്ക്കു വന്നു. പ്രതികളുടെ അഭിഭാഷകരുടെ വാദമായിരുന്നു ആദ്യഘട്ടത്തില്‍.



സോഫിയയുടെ സഹോദരി മാത്രമായിരുന്നു പ്രതികളുടെ ബന്ധുവായി കോടതിയിലുണ്ടായിരുന്നത്. ഇവരാകട്ടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായതുമില്ല.

വിചാരണ തുടങ്ങിയതോടെ സോഫിയയെ വിചാരണ കോടതിയിലെ സ്ക്രീനില്‍ കാണിച്ചു. വെളുത്തനിറത്തിലുള്ള വസ്ത്രത്തിനു മുകളില്‍ കറുത്ത കോട്ടുമായിരുന്നു സോഫിയയുടെ വേഷം. ദു:ഖം തങ്ങിനില്‍ക്കുന്ന മുഖവുമായാണ് അവര്‍ കോടതി നടപടികളില്‍ പങ്കെടുത്തത്. തുടക്കം മുതല്‍ വിതുമ്പുന്നുമുണ്ടായിരുന്നു.

മജിസ്‌ട്രേറ്റ് അഭിവാദ്യം ചെയ്തപ്പോള്‍ തൊണ്ടയിടറി കൊണ്ടായിരുന്നു സോഫിയയുടെ മറുപടി. വാദം നടക്കുന്ന സമയത്ത് വീഡിയോ നടപടികള്‍ ശ്രദ്ധിച്ചിരിക്കുകയായിരുന്നു സോഫിയ. ഇടയ്ക്കു പല തവണ കൈയുയര്‍ത്തി കണ്ണീര്‍ തുടയ്ക്കുകയും വിതുമ്പുകയും ചെയ്തു. പത്തു മിനിട്ടിനു ശേഷമാണ് അരുണിനെ വീഡിയോ ലിങ്കിലൂടെ ഹാജരാക്കിയത്. വെളുത്ത ടീഷര്‍ട്ട് ധരിച്ചെത്തിയ അരുണ്‍ ശാന്തനായിട്ടാണ് വിഡിയോയില്‍ കണ്ടത്. ശാന്തമായി തന്നെ കോടതിയോട് സംസാരിക്കുകുയം ചെയ്തു.

കേസിലെ തെളിവുകൾ കോടതി ജൂൺ മാസത്തിൽ പരിശോധിക്കും. കേസിൽ പ്രതികളായ സോഫിയ സാമിൻറെയും സുഹൃത്ത് അരുൺ കമലാസനന്റെയും റിമാൻറ് കാലാവധി മാർച്ച് 28 വരെ നീട്ടാനും മെൽബൺ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.



കേസിൽ വിക്ടോറിയ പൊലീസ് ശേഖരിച്ചിട്ടുള്ള തെളിവുകളുടെ സാധുത പരിശോധിക്കാനായിരിക്കും ജൂൺ 26, 27, 28 തീയതികളിൽ കോടതി പ്രാരംഭ വാദം കേൾക്കുന്നത്. കേസിൽ പ്രതികൾ കുറ്റം സമ്മതിക്കുന്നുണ്ടോ, വിചാരണ നടത്താനാവശ്യമായ തെളിവുകൾ പ്രോസിക്യൂഷൻറെ കൈവശമുണ്ടോ തുടങ്ങിയ കാര്യങ്ങൾ, കമ്മിറ്റൽ ഹിയറിംഗ് എന്ന ഈ വാദം കേൾക്കലിൽ കോടതി പരിശോധിക്കും.

സോഫിയും അരുണും തമ്മിലുള്ള ആറായിരത്തോളം ടെലിഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ചോര്‍ത്തിയിരുന്നതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിന് മുന്പ്, പ്രതികളുടെ ടെലിഫോൺ സംഭാഷണങ്ങളുടെ ഇംഗ്ലീഷ് തർജ്ജമ ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറുന്ന നടപടി പരിശോധിക്കാനായി മാർച്ച് 28ന് കേസ് പരിഗണനയ്ക്ക് വരുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂർ സ്വദേശിയും യു എ ഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത് ഉറക്കത്തിനിടയിൽ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാം എബ്രഹാമിന് നേരേ നേരത്തെയും വധശ്രമമുണ്ടായിരുന്ന് എന്ന് വ്യക്തമായത്.

ഇതിന്‍റെ ചുവടുപിടിച്ച് നടന്ന അന്വേഷണത്തിലാണ് പൊലീസ് കൂടുതൽ നിഗമനത്തിലേക്ക് എത്തിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇക്കഴിഞ്ഞയാഴ്ചയാണ് സാമിൻറെ ഭാര്യ സോഫിയെയും (32) സുഹൃത്ത് അരുൺ കമലാസനനെയും (34) പൊലീസ് അറസ്റ്റ് ചെയ്തത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+