Advertisment

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ഗ്രേറ്റ് ബ്രിട്ടൻ സമ്മേളനം മാഞ്ചസ്റ്ററിൽ വച്ച് മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ; സി പി ഐ (എം) ജനറൽ സെക്രട്ടറി സമ്മേളനത്തെ അഭിവാദനം ചെയ്യും

author-image
admin
Updated On
New Update

ലണ്ടൻ:  സി പി ഐ (എം) ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (ഗ്രേറ്റ് ബ്രിട്ടൻ) സമ്മേളനം അഭിവാദ്യം ചെയ്യുന്നതിനായി പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ബ്രിട്ടനിലെത്തും.

Advertisment

മാർച്ച് 31, ഏപ്രിൽ 1 തിയതികളിലായി മാഞ്ചസ്റ്ററിൽ വച്ചാണ് ഇക്കുറി എ ഐ സി നാഷണൽ കോൺഫറൻസ് നടക്കുക. മാർച്ച് 31ന് നടക്കുന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സീതാറാം യെച്ചൂരി സംസാരിക്കും.

publive-image

ബ്രിട്ടനിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പഞ്ചാബി എഴുത്ത്കാരനും കവിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന അന്തരിച്ച സഖാവ് അവ്താർ സിംഗ് സാദിഖിന്റെ നാമത്തിലാകും ഇക്കുറി സമ്മേളന വേദി അറിയപ്പെടുക. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

ഏപ്രിൽ 1ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. വിവിധ വിഷയങ്ങളിലുള്ള ചർച്ചകളും ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവർത്തനങ്ങളും പ്രതിനിധികൾ അവതരിപ്പിക്കും.

എ ഐ സി ജനറൽ സെക്രട്ടറി ഹർസെവ് ബൈൻസ് എ ഐ സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 1966 സെപ്റ്റർ 18നാണ് അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ബ്രിട്ടനിൽ രൂപം കൊണ്ടത്. മുൻ സി പി ഐ (എം) ജനറൽ സെക്രട്ടറിയും പോളിറ്റ്ബ്യുറോ മെമ്പറുമായിരുന്ന അന്തരിച്ച സഖാവ് ഹർകിഷൻ സിംഗ് സുർജിത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ബ്രിട്ടനിൽ എ ഐ സിയുടെ ഉദയം.

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ ഡിഡ്സ്ബാറിയിലെ ബ്രിട്ടാനിയ കൺട്രി ഹോട്ടലിലെ അവ്താർ സിംഗ് സാദിഖ് നഗറിലാകും ഇക്കുറി സമ്മേളനം നടക്കുക. ഉച്ചക്ക് കൃത്യം പന്ത്രണ്ടര മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘം അറിയിച്ചു.

Address:

Britannia Country House Hotel

Palatine Road,

Didsbury,

Manchester

M20 2WG

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ശ്രീകുമാര്‍ ജെ എസ് :07886392327

ജോസഫ്‌ ഇടിക്കുള: 07535229938

ജനേഷ് സി എന്‍ : 07960432577

അഭിലാഷ് തോമസ്‌ ( അയര്‍ലണ്ട്):+353879221625

Advertisment