Advertisment

ഓസ്ട്രിയ വീണ്ടും കടുത്ത വേനല്‍ക്കാലത്തിന്റെ പിടിയില്‍ , ചൂട് 30 ഡിഗ്രിക്ക് മേല്‍

New Update

publive-image

Advertisment

വിയന്ന:  വരുന്ന ആഴ്ചയും ഓസ്ട്രിയ ചൂടിന്റെ പിടിയില്‍. 25 മുതല്‍ 30 ഡിഗ്രി വരെയാണ് ഓസ്ട്രിയയിലെ അന്തരീക്ഷ താപനില.   തിങ്കളാഴ്ച രാജ്യത്തെമ്പാടും 19 മുതല്‍ 26 ഡിഗ്രി വരെയായിരിക്കും അന്തരീക്ഷ താപനില.

രാവിലെ മൂടല്‍ മഞ്ഞും നേരിയ തോതില്‍ മഴയും അനുഭവപ്പെടും. ചൊവ്വാഴ്ച രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭപ്പെടും. മറ്റ്‌ ഭാഗങ്ങളില്‍ 23 മുതല്‍ 29 ഡിഗ്രി വരെയായിരിക്കും താപനില. ബുധനാഴ്ച മഴയും ഇടിവെട്ടും അന്തരീക്ഷ മര്‍ദ്ദം 30 ഡിഗ്രി വരെയുമായിരിക്കും.

ശനിയാഴ്ച വിയന്നയില്‍ 16 മുതല്‍ 22 ഡിഗ്രി വരെയും നീഥര്‍ ഓസ്ട്രിയയില്‍ രാവിലെ 12 മുതല്‍ 16 വരെയും ഉച്ചയ്ക്ക് 19 മുതല്‍ 24 വരെയായിരിക്കും അന്തരീക്ഷ താപനില.

ബുര്‍ഗന്‍ലാന്‍ഡില്‍ അതിരാവിലെ 11 മുതല്‍ 15 വരെയും പകല്‍ സമയത്ത് 17 മുതല്‍ 23 വരെയുമായിരിക്കും അന്തരീക്ഷ താപനില. ഓബര്‍ ഓസ്ട്രിയയില്‍ കുറഞ്ഞ താപനില 8 മുതല്‍ 14 ഡിഗ്രി വരെയും കൂടിയ താപനില 16 മുതല്‍ 21 ഡിഗ്രി വരെയുമായിരിക്കും.

സാള്‍സ്ബുര്‍ഗില്‍ കുറഞ്ഞ താപനില 8 മുതല്‍ 14 ഡിഗ്രി വരെയും കൂടിയ താപനില 20 മുതല്‍ 27 ഡിഗ്രി വരെയുമായിരിക്കും. സ്റ്റയര്‍മാര്‍ക്കില്‍ കുറഞ്ഞ താപനില 8 മുതല്‍ 14 വരെയും കൂടിയ താപനില 20 മുതല്‍ 26 വരെയുമായിരിക്കും. കേരന്റനില്‍ കുറഞ്ഞ താപനില 10 മുതല്‍ 15 വരെയും കൂടിയ താപനില 20 മുതല്‍ 25 ഡിഗ്രി വരെയുമായിരിക്കും.

ടിറോളിലെ കുറഞ്ഞ താപനില 10 മുതല്‍ 14 വരെയും, കൂടിയ താപനില 17 മുതല്‍ 21 വരെയുമായിരിക്കും. ഫൊറാറല്‍ബര്‍ഗിലെ താപനില 19 മുതല്‍ 23 ഡിഗ്രി വരെയായിരിക്കും.

Advertisment