Advertisment

വിയന്ന മലയാളി അസോസിയന്‍ ഓണാഘോഷങ്ങള്‍ക്ക് പകരം ജീവകാരുണ്യ സംഗമം നടത്തി,ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും

New Update

publive-image

Advertisment

വിയന്ന . വിയന്ന മലയാളി അസോസിയന്‍  ഈ  വര്‍ഷത്തെ  ഓണാഘോഷങ്ങള്‍ക്ക്  പകരം ജീവകാരുണ്യ സംഗമം നടത്തും   ഇതിലൂടെ   പിരിഞ്ഞു  കിട്ടുന്ന  അത്രയും  പണം    ദുരിത  മേഖലയിലേക്ക്   നല്‍കി    ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും .

നേരത്തെ  നിശ്ചയിച്ചിരുന്ന പോലെ അഗസ്റ്റ് 25 ന്  വൈകുന്നേരം  വിയന്നയിലെ  ലീസിന്ഗേര്‍ പ്ലാറ്റ്സ്സില്‍  ജീവകാരുണ്യ സംഗമം നടക്കും . ജീവകാരുണ്യ സംരംഭത്തിന്  നിരവധി  കലാകാരന്മാര്‍  വിവിധ  പരിപാടികള്‍  അവതരിപ്പിക്കും .

publive-image

പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളെ, മനുഷ്യ മനസാക്ഷിയെ പിടിച്ചുകുലുക്കിയ മഹാ പ്രളയം കേരളത്തെ മുക്കിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍  ജീവകാരുണ്യ  സംഗമം നടത്തി ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് കൈത്താങ്ങാകുവാനും അതിലുപരി നമ്മുടെ ഉറ്റവര്‍ക്ക് സഹായമെത്തിക്കുന്നതിന് വിയന്ന മലയാളി അസോസിയേഷന്‍ തീരുമാനിച്ച വിവരം അറിയിക്കട്ടെ.

 

publive-image

ഈ മഹാ ദുരന്തത്തെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനും അതിലേറെ ഒരിറ്റ് ജീവജലം നല്‍കുന്നതിനും നമ്മുടെ ഈ വര്‍ഷത്തെ പരിപാടികള്‍ മാറ്റിവയ്ക്കട്ടെ.

ഇതിനെ ഒരു പരിപാടി എന്ന് പറയുവാന്‍ ഞങ്ങള്‍  ആഗ്രഹിക്കുന്നില്ല. മറിച്ച്, നമ്മുടെ ഉറ്റവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാന്‍ നടത്തുന്ന വി എം എയുടെ എളിയ സംരംഭമായി കണ്ട് ലീസിന്ഗേര്‍ പ്ലാറ്റ്സ്സില്‍   നടക്കുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് കഴിയുന്ന സഹായം നല്‍കുവാന്‍ എല്ലാ സുഹൃത്തുക്കളോടും വി എം എയ്ക്ക് വേണ്ടി അഭ്യര്‍ഥിക്കുന്നു.

 

അഗസ്റ്റ് 25 ന്  വൈകുന്നേരം  വിയന്നയിലെ  ലീസിന്ഗേര്‍ പ്ലാറ്റ്സ്സില്‍  നടക്കുന്ന  ഈ  കൂട്ടായ്മയിലേക്ക്  ഏവരെയും  സ്നേഹപൂര്‍വ്വം  ക്ഷണിക്കുന്നതായി  , ആര്‍ട്സ്  ക്ല്ബ്  സെക്രട്ടറി  ഷാജന്‍  ഇല്ലിമൂട്ടില്‍ , പ്രസിഡന്റ്റ്  രാജന്‍  കുറുന്തോട്ടിക്കല്‍ ,    സെക്രട്ടറി ജോര്‍ജ് ഞോണ്ടിമാക്കിലും  അഭ്യര്‍ഥിച്ചു.

 

 

Advertisment