Advertisment

ഓസ്ട്രിയയില്‍ നിയന്ത്രണം വിട്ട നായ വ്യായാമത്തിലേര്‍പ്പെട്ടിരുന്ന യുവതിയെ കടന്നാക്രമിച്ചു

New Update

publive-image

Advertisment

 വിയന്ന:  ഓസ്ട്രിയയിലെ ക്ലോപ്പെന്‍ ബര്‍ഗില്‍ നിന്നും  രസകരമായ  ഒരു വാര്‍ത്ത. വ്യായാമത്തിലേര്‍പ്പെട്ടിരുന്ന 21 വയസുകാരിയായ സുന്ദരിയെ  വിരുതനായ  വളര്‍ത്തു നായ വിരട്ടി നോക്കി , കൂസലില്ലാതെ  വ്യായാമം തുടര്‍ന്ന സുന്ദരിയുടെ പുഷ്ഠത്തില്‍ തന്നെ കടി പാസാക്കി വിരുതന്‍.

പോലീസ് വക്താവ് വെളിപ്പെടുത്തിയതനുസരിച്ച് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ലോബാര്‍ സാക്ലോണിയിലെ ക്ളോപ്പെന്‍ബെര്‍ഗ് ജില്ലയിലെ ലോയിനിഗനിലാണ് കൌതുകമുണര്‍ത്തിയ സംഭവം.

എസ്സെന്‍ സ്വദേശിയായ ഇരുപത്തൊന്നു വയസുകാരി നിരത്തില്‍ വ്യായാമത്തിലേര്‍പ്പെട്ടിരുന്നപ്പോഴാണ് അസഹിഷ്ണുത മൂത്ത നായ അവരെ കടന്നാക്രമിച്ചത്. നായ ആദ്യം പെണ്‍കുട്ടിയുടെ നേരെ കുരച്ചടുത്തുവെങ്കിലും പെണ്‍കുട്ടി യാതൊരു കൂസലുമില്ലാതെ വ്യായാമ൦ തുടര്‍ന്നു.

ക്ഷുഭിതനായ നായയുടെ നിയന്ത്രണം വിട്ടു. ഒട്ടും അമാന്തിച്ചില്ല, പെണ്‍കുട്ടിയുടെ പുഷ്ഠത്തില്‍ വിരുതന്‍ ഒരു കടി പാസാക്കി കടന്നു കളഞ്ഞു. എന്നാല്‍ ഇതെല്ലാം കണ്ടുകൊണ്ട് നായയുടെ ഉടമസ്ഥന്‍ അടുത്ത തന്നെയിരിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടിയെ കടിക്കുമ്പോള്‍ നായയെ തിരിച്ചു വിളിക്കുവാനോ തടസപ്പെടുത്തുവാനോ അയാള്‍ ശ്രമിച്ചില്ല.

ഓസ്ട്രിയന്‍ പോലീസ് വിരുതന്‍ നായയുടെ ഉടമസ്ഥനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദേഹോപദ്രവത്തിനെതിരെയാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

Advertisment