Advertisment

ഹംഗറിയില്‍ വന്‍ ഭൂരിപക്ഷത്തോടെ ഓര്‍ബാന്‍ വീണ്ടും അധികാരത്തില്‍ 

New Update

publive-image

Advertisment

ബുഡാപെസ്റ്റ്: ഹംഗറിയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷവുമായി നിലവിലെ പ്രധാനമന്ത്രി ഓര്‍ബാന്‍ ഭരണകക്ഷിയായ ഫിഡെസ്സ് പാര്‍ട്ടിക്ക് 199 ല്‍ 133 സീറ്റുകള്‍ ലഭിച്ചു. ഇതോടെ വിക്ടര്‍ ഓര്‍ബാന്‍ വലതുപക്ഷ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടാനായി.

ഞായറാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വോട്ടിംഗാണ് രേഖപ്പെടുത്തിയത്.  പോള്‍ ചെയ്തതില്‍ 85 ശതമാനം വോട്ടുകള്‍ തീവ്ര വലതുപക്ഷ സഖ്യമായി ഫിഡെസ്സും ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ് ചേര്‍ന്ന സഖ്യം കരസ്ഥമാക്കി.

ഞായറാഴ്ച രാത്രി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഈ ചരിത്ര വിജയം രാജ്യത്തിന്റെ വിജയമാണന്നും ഫിഡെസ്സ്, ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പ്രവര്‍ത്തകരെ അനുമോദിക്കുന്നുവെന്നും തന്നെയുമല്ല വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സഹോദരങ്ങളെ രാജ്യത്തിന്‌ വേണ്ടി ചെയ്ത സേവനത്തിന് പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീപാറിയ പൊതു തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടന്നത്. പുതിയൊരു ഹംഗറിക്കായാണ് ഓര്‍ബാന്‍ വോട്ട് ചോദിച്ചത്. സ്വതന്ത്ര വ്യക്തിത്വമുള്ള ഹംഗറി വേണോ അതോ കുടിയേറ്റക്കാരുടെ രാജ്യമായ ഹംഗറി വേണോ, ഇതായിരുന്നു തെരഞ്ഞെടുപ്പില്‍ ഓര്‍ബാന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍. അതിന് ഹംഗറിയിലെ ഭൂരിപക്ഷം വരുന്ന സമ്മതിദായകര്‍ വ്യക്തമായ ഉത്തരം നല്‍കി.

തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തില്‍ രാഷ്ട്രീയ രംഗത്ത് നിന്ന് വിരമിക്കുന്നതായി വലതുപക്ഷ നേതാവ് ഗാബോര്‍ വോണ പ്രഖ്യാപിച്ചു.

Advertisment