Advertisment

രാജന്‍ കുറുന്തോട്ടിക്കല്‍ വിയന്ന മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ജോര്‍ജ്ജ് ഞൊണ്ടിമാക്കല്‍ സെക്രട്ടറി

New Update

 

Advertisment

publive-image

വിയന്ന:  ഓസ്ട്രിയന്‍ മലയാളികളുടെ കുടിയേറ്റത്തിന്‍റെ   കഥ പറയുന്ന വിയന്ന മലയാളി അസോസിയേഷന് പുതിയ നേതൃത്വം.  വിയന്നയില്‍ നടന്ന സംഘടനയുടെ പൊതു സമ്മേളനം പ്രസിഡന്റായി  ഫിലിപ്പ്  ജോണ്‍ ( രാജന്‍ ) കുറുന്തോട്ടിക്കല്‍, സെക്രട്ടറിയായി ജോര്‍ജ്ജ് ഞൊണ്ടിമാക്കല്‍, വൈസ് പ്രസിഡന്റ് സണ്ണി മണിയന്‍ചിറ, ജോയിന്റ് സെക്രട്ടറി സോജറ്റ് ജോര്‍ജ്ജ് , ട്രഷറര്‍ ജെന്‍സണ്‍ തട്ടില്‍, സ്പോട്സ് ക്ലബ്ബ് സെക്രട്ടറി ലിന്റോ പാലക്കുടി, ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍, വെബ്മാസ്റ്റര്‍ സുനീഷ് മുണ്ടിയാനിക്കല്‍, എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി അജി വട്ടത്തറ, മാത്യു വര്‍ഗീസ്‌, വര്‍ഗീസ്‌ വിതയത്തില്‍  , ബ്രിട്ടോ എന്നിവരെയും തെരഞ്ഞെടുത്തു. രഞ്ജിത്ത് കുറുപ്പാണ് പി ആര്‍ ഓ.

publive-image

ഈ വര്‍ഷത്തെ യൂത്ത് കോര്‍ഡിനേറ്റര്‍മാരായി ഡിയാന മണിയന്‍ചിറ , ആന്‍ പള്ളിപ്പാട്ട്, ഫെലിക്സ്  ചെറിയന്‍കാലായില്‍, ക്രിസ്റ്റോഫ് പള്ളിപ്പാട്ട് എന്നിവരെയും തെരഞ്ഞെടുത്തു.

ഇന്ത്യന്‍ എംബസി വിയന്നയില്‍ സംഘടിപ്പിച്ച ഓസ്ട്രിയയിലെ ഇന്ത്യക്കാര്‍ എന്ന സംവാദത്തില്‍ രാജന്‍ കുറുന്തോട്ടിക്കല്‍, സോണി ചേന്നുങ്കര, സുനീഷ് മുണ്ടിയാനിക്കല്‍, ജന്‍സണ്‍ തട്ടില്‍ എന്നിവര്‍ പങ്കെടുത്ത്  വി എം എയുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു.

അടുത്ത ഒരു വര്‍ഷത്തേക്കുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം അംഗീകരിച്ചു .  ഏപ്രില്‍ 13 ന് ഈസ്റ്റര്‍ ആഘോഷവും ജൂണ്‍ 2 ന് ചാരിറ്റി ഈവന്റ്, ജൂണ്‍ 23 ന് ഏകദിന വിനോദയാത്ര, ജൂലൈ 21 ന് ഗ്രില്‍ പാര്‍ട്ടി, ആഗസ്റ്റ്‌ 4, 5 സ്പോര്‍ട്സ് ഡേ, ആഗസ്റ്റ്‌ 24 ന് ജനറല്‍ റിഹേഴ്സല്‍, ആഗസ്റ്റ്‌ 25 ന് ഓണം / സ്വാതന്ത്ര്യദിനാഘോഷം, സെപ്റ്റംബര്‍ 14 ഓണാഘോഷം, ജനുവരി (2019) 4 ന് ക്രിസ്തുമസ് ആഘോഷം, എന്നിങ്ങനെയാണ് ആഘോഷ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

വിയന്ന മലയാളി അസോസിയേഷന്‍ ചാരിറ്റി ട്രസ്റ്റ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും തുടര്‍ന്നും എല്ലാവിധ പിന്തുണയും സഹകരണവും അറിയിക്കുകയും ചെയ്തു.

Advertisment