Advertisment

കേരളമല്ല യൂറോപ്പ്, പ്രിയ മാധവന്‍ സാറേ അത് വെറും ബോഞ്ചിയാ ഇവിടെ

author-image
ജോസഫ് മാത്യു
New Update

publive-image

Advertisment

വിയന്ന: റോമിലെ  പോപ്പിനാകാം  പക്ഷെ  ഇങ്ങു  ചെങ്ങന്നൂരിലെ  പാവം  പത്രോസിനു  പാടില്ല  ,  പ്രിയപ്പെട്ട എന്‍ എസ്  മാധവന്‍ സാറിന്റെ പ്രതികരണം കണ്ടു. വളരെ നല്ലത്. പക്ഷേ അതില്‍  ചില  അയാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പോപ്പ് ബിയര്‍ കഴിക്കുന്നത് ഇവിടെ ഒരു വലിയ സംഭവമൊന്നുമല്ല. ബിയര്‍ ഇവിടെ എല്ലാ വീടുകളിലും പെട്ടിക്കണക്കിനു കാണുവാന്‍ കഴിയും.പൊതുവേ  ഇതിനെ  ഒരു മദ്യമായി ഇവിടെ  പലരും  കണക്കാക്കുന്നില്ല( 5 ശതമാനം  ആല്‍ക്കഹോള്‍ ഉണ്ടെങ്കിലും  ) ചെറുപ്പക്കാര്‍  മുതല്‍ തൈക്കിളവിമാര്‍  വരെ ഇതിവിടെ  കുടിക്കുന്നു .

ആണും പെണ്ണും ചെറുപ്പക്കാരുമൊക്കെ നമ്മുടെ നാരങ്ങാവെള്ളം പോലെ ബോഞ്ചി പോലെ കുടിക്കുന്ന സാധനമാണിത്. ബിയറും , മദ്യവും , വൈനുമൊക്കെ ഇവിടെ സാധാരണം തന്നെ. ഏത് പെട്ടിക്കടയില്‍ ചെന്നാലും വിദേശമദ്യം നമുക്ക് ലഭ്യമാണ് (പതിനാറ് വയസിനു മുകളില്‍ മാത്രം,ചെറുപ്പക്കാര്‍ക്ക്  തിരിച്ചറിയല്‍  കാര്‍ഡും  നിര്‍ബന്ധം).

ഇവിടെ മദ്യത്തിന് ക്യൂവില്ല, വാറ്റില്ല, ബിവറേജില്ല.  യൂറോപ്പിന്റെ സംസ്കാരമല്ല കേരളത്തില്‍. ഇവിടെ എല്ലാ വീടുകളിലും മുന്തിരിയും വൈനുമെല്ലാം സുലഭം. എന്നാല്‍ ഇവര്‍ മലയാളികളെപ്പോലെ  ഇരിക്കുന്ന ഇരിപ്പില്‍  ഒരു ഫുള്‍  അടിച്ചു  കയറ്റുന്നവരല്ല.

ഇനി ഇവിടെ സായിപ്പന്മാര്‍ കുപ്പിക്കണക്കിനു കുടിച്ചു വറ്റിക്കുകയല്ല. മറിച്ച് ഒരു പെഗ്ഗുമായി ഒരു സായാഹ്നം മുഴുവന്‍ അവര്‍ ആസ്വദിച്ചും സൗഹൃദം പങ്കിട്ടും വര്‍ത്തമാനം പറഞ്ഞും ആസ്വദിക്കും. നമ്മളോ മണിക്കൂറില്‍ ഫുള്ളും തീര്‍ത്ത് സമൂഹത്തിന് ബാധ്യതയായി മാറും. ഇവരുടെ കാലാവസ്ഥയും കുടുംബ ജീവിതവും ഒന്നും ഇന്ത്യനല്ലന്നോര്‍ക്കണം

കേരളത്തില്‍  ഇന്ത്യക്കാരു തന്നെയായ  ഒരു തമിഴനോ ബംഗാളിയോ വന്നു ജോലി ചെയ്യുമ്പോള്‍ അവനെ എങ്ങനെയാണ് നാം കാണുന്നത് ? ഇവിടെ ഞങ്ങള്‍ മലയാളികളെ ഒപ്പമിരുത്തി തന്നെയാണ് സായിപ്പന്മാര്‍, അത് മുതലാളിയും തൊഴിലാളിയും ഒരുമിച്ചാണ് ഭക്ഷണത്തിനിരിക്കുന്നത്. നാം തമിഴനെ എവിടിരുത്തിയാണ് ഭക്ഷണം കൊടുക്കാറ് ? തമിഴന്‍ ഇന്ത്യാക്കാരനാണെന്ന് കൂടി ഓര്‍ക്കുക.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും 16 വയസു മുതല്‍ ഇവിടെ ഒരുമിച്ച് താമസിക്കുന്നു. ആണും പെണ്ണുമൊക്കെ രാത്രിയില്‍ 12 മണിക്കും 2 മണിക്കുമൊക്കെ നിരത്തില്‍ കറങ്ങി നടക്കുന്നു. നടക്കുമോ കേരളത്തില്‍, ഇവിടെ ആണും പെണ്ണും വ്യക്തികളാണ്. കേരളത്തില്‍  ഇത് കൂടിവന്നാല്‍  പകല്‍ നേരത്ത് മാത്രം. ഇരുട്ടിയാല്‍ കഥ മാറും. ഇനി പകല്‍ പോലും മറൈന്‍ഡ്രൈവില്‍ രണ്ടു പേരെ ഒരുമിച്ചു കണ്ടാലിറങ്ങുകയായി സദാചാര മാന്യന്മാര്‍.

ഇവിടെ കല്യാണം കഴിക്കാതെ ഒരുമിച്ചു താമസിക്കാം ആണിനും പെണ്ണിനും. അതിന്റെ പേരാണ് സൗഹൃദം. അതും മരണം വരെ. നാട്ടിലതിന് നമ്മള്‍ മലയാളികള്‍ വേറെ പേരല്ലേ പറയാറ്.

ഇനി  എന്തിനേറെ  നമ്മുടെ  തന്നെ  എംബസ്സിയില്‍  നമ്മള്‍  ചെന്നാല്‍  ലഭിക്കുന്ന  സ്വീകരണം , നമ്മള്‍ കടം  ചോദിയ്ക്കാന്‍  ചെന്നതുപോലയാണ്  ഉദ്യോഗസ്ഥരുടെ  പെരുമാറ്റം . പകരം  വിസക്കായി  അതെ നമ്മള്‍  യൂറോപ്പിന്‍റെ  ആപ്പിസുകളില്‍  ചെന്നാല്‍  അവര്‍ നമ്മളോട്  ആദ്യം ഇരിക്കാന്‍  പറയുന്നു . എത്രയും  വേഗം  ചെന്നകാര്യം  നടത്തിത്തരുന്നു .

 

ഇനി  പാവം പത്രോസ്സിന് ആവശ്യമുള്ളത്  കുടിക്കാം  അതില്‍ പള്ളിക്ക്  യാതൊരുവിധ  സ്വാധീനവുമില്ല , അത്   വെറും വ്യാമോഹം  മാത്രം .

.

Advertisment