Advertisment

ഓസ്ട്രിയയില്‍ വിയന്ന മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ ആഘോഷിച്ചു

author-image
admin
New Update

വിയന്ന . ഓസ്ട്രിയയിലെ  പ്രമുഖ സാംസ്‌കാരിക സംഘടനയായ , വി എം എയുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ വിയന്നയിലെ സ്ടാറ്റ് ലൌ പരിഷ് ഹാളില്‍ വച്ച് നടന്നു.ഈസ്റ്റര്‍ ആഘോഷങ്ങളില്‍ മുഖ്യാതിഥി ഫാ. കുരുവിള മറോട്ടിയ്ക്കല്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി.

Advertisment

publive-image

ക്രിസ്തുനാഥന്‍റെ ഉയര്‍പ്പ് മനുഷ്യരാശിക്ക് മുഴുവന്‍ നല്‍കുന്നത് പ്രത്യാശയുടെയും പുതുജീവന്റെയും വലിയ ഒരു അനുഭവം ആണ്. ക്രിസ്തുയേശു തന്റെ കുരിശുമരണവും ഉയിര്‍പ്പും വഴി സകല ജനത്തെയും രക്ഷിക്കുകയും വീണ്ടെടുക്കുകയുമാണ്‌ ചെയ്തതെന്നും

publive-image

ഈ രക്ഷയുടെയും ഉയിര്‍പ്പിന്‍റെയും കൃപകള്‍ അനുഭവിക്കുന്ന നാം ഓരോരുത്തരും ഈ ഉയിര്‍പ്പിന്റെ ചൈതന്യത്തില്‍ ജീവിക്കാനും നമ്മുടെ ചുറ്റുമുള്ള സഹോദരങ്ങളെ ഈ ഉയിര്‍പ്പിന്റെ അനുഭവത്തിലേക്ക് നയിക്കാനും കടപ്പെട്ടവര്‍ കൂടിയാണെന്ന് നാം ഓരോരുത്തരുമെന്നും അദ്ദേഹം തന്‍റെ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു

publive-image

എല്ലാവര്‍ക്കും ഈസ്റ്റര്‍, വിഷു ആശംസകള്‍ അര്‍പ്പിച്ച് വി എം എ പ്രസിഡന്റ് രാജന്‍ കുറുന്തോട്ടിയ്ക്കല്‍, ജൂണ്‍ 2 ന് നടത്താനിരിക്കുന്ന ചാരിറ്റി ഈവന്റും ഓഗസ്റ്റ്‌ 25 ന് നടത്തുന്ന ആനുവല്‍ പ്രോഗ്രാമും വന്‍ വിജയമാക്കുവാന്‍ അംഗങ്ങളോട് അഭ്യര്‍ഥിച്ചു.

publive-image

വി എം എയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റി കോര്‍ഡിനേറ്റര്‍ ബാബു തട്ടില്‍ നടക്കലാന്‍ വിശദീകരിച്ചു. യോഗത്തില്‍ 2018 ലെ ചാരിറ്റി കൂപ്പണ്‍ ഫാ. കുരുവിള മരോട്ടിക്കല്‍ സണ്ണി മണിയന്‍ചിറയ്ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

publive-image

ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടിലിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്നു . സെക്രട്ടറി ജോര്‍ജ്ജ് ഞൊണ്ടിമാക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

വൈസ് പ്രസിഡന്റ് സണ്ണി മണിയന്‍ചിറ, ജോയിന്റ് സെക്രട്ടറി സോജറ്റ് ജോര്‍ജ്ജ്, ട്രഷറര്‍ ജെന്‍സണ്‍ തട്ടില്‍, സ്പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ലിന്റോ പാലക്കുടി, പി ആര്‍ ഓ രഞ്ജിത്ത് കുറുപ്പ്, കമ്മറ്റിയംഗങ്ങളായ ബ്രിട്ടോ അടിച്ചില്‍, അജി വട്ടത്തറ, മാത്യു വര്‍ഗീസ്‌, യൂത്ത് കോര്‍ഡിനേറ്റേര്‍മാരായ ഫെലിക്സ് മാത്യു ചെരിയന്‍ കാലായില്‍ ,ആന്‍ മേരി പള്ളിപ്പാട്ട് , ഡിയാന മണിയഞ്ചിറ , ക്രിസ്ടോഫ്‌ പള്ളിപ്പാട്ട് , തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

publive-image

പരിപാടിയുടെ ആല്‍ബം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://flic.kr/s/aHsmhKsDqN

Advertisment