Advertisment

വി എം എ യുടെ ജീവകാരുണ്യ സായാഹ്നം ജൂണ്‍ രണ്ടിന് , നാളെ വൈകുന്നേരം വിയന്നയില്‍

New Update

 

Advertisment

publive-image

വിയന്ന:  മലയോര ജില്ലയായ കണ്ണൂരിലെ ചെമ്പേരി എന്ന സുന്ദര ഗ്രാമത്തിലെ നല്ല ഹൃദയങ്ങളും ഓസ്ട്രിയയിലെ സന്മനസുകളും സമ്മേളിക്കുന്ന ജീവകാരുണ്യ മുഹൂര്‍ത്തം. വിയന്ന മലയാളി അസോസിയേഷന്‍ ചാരിറ്റി ട്രസ്റ്റിന്‍റെ ഏറ്റവും പുതിയ ജീവകാരുണ്യ പദ്ധതിയാണ് ചെമ്പേരി എന്ന ഗ്രാമത്തിലേക്ക് കടന്നു ചെല്ലുന്നത്.

കഴിഞ്ഞ മൂന്ന്‍ പദ്ധതികളും അര്‍ഹരായവര്‍ക്ക് വിജയകരമാക്കി പൂര്‍ത്തിയാക്കി  നല്‍കിയ ശേഷമാണ് നാലാമത്തെ പദ്ധതിയുമായി വി എം എ  ചാരിറ്റി ട്രസ്റ്റ്  വിയന്ന മലയാളികളെ സമീപിക്കുന്നത്.

publive-image

ചെമ്പേരിയിലെ എ എ മാര്‍ക്കോസിനും കുടുംബത്തിനുമാണ്, തല ചായ്ക്കാന്‍ ഒരു ഭവനം എന്ന വി എം എ ട്രസ്റ്റിന്‍റെ പദ്ധതിയിലൂടെ ഒരു വീട് യാഥാര്‍ത്ഥ്യമാകുന്നത്.

തന്നെ അലട്ടുന്ന രോഗം മൂലം നിത്യവൃത്തിക്കായി അധ്വാനിക്കാന്‍ സാധിക്കാത്ത മാര്‍ക്കോസിനും , മാര്‍ക്കോസിന്റെ രോഗം മൂലം ദിവസവും കൂലിപ്പണിക്ക് പോകാന്‍ കഴിയാത്ത തങ്കമ്മയ്ക്കും പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകന്റെ ദിവസവും ഉള്ള ഭക്ഷണവും വസ്ത്രവും പഠനവുമൊക്കെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസവും മാത്രം ചെയ്യുന്ന കൂലിപ്പണികൊണ്ട് വേണം നിറവേറ്റാന്‍.

ഇവരുടെ ദുരിതം മനസിലാക്കിയ ചെമ്പേരിയിലെ നല്ല മനുഷ്യര്‍ 4 സെന്റ്‌ സ്ഥലം ഇവര്‍ക്കായി നല്‍കി. എന്നാല്‍ ഒരു വീട് എന്നത് ഇവര്‍ക്ക് ഒരു സ്വപ്നമായി മാത്രം അവശേഷിച്ചു. മാര്‍ക്കോസിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം വിയന്ന മലയാളികളുടെ സന്മനസിലൂടെ വി എം എ ചാരിറ്റി  ട്രസ്റ്റ്‌  യാഥാര്‍ഥ്യമാക്കുന്നു.

ജൂണ്‍ 2 ശനിയാഴ്ച വിയന്നയിലെ അക്കോണ്‍ പ്ലാറ്റ്സിലെ പാരിഷ് ഹാളില്‍ കലാപരിപാടികള്‍ നടക്കും. ഈ കലാപരിപാടികളിലേക്കും സായാഹ്ന വിരുന്നിലേക്കു൦ പ്രവേശനമായി ലഭിക്കുന്ന 20 യൂറോ ടിക്കറ്റിലൂടെയും , മറ്റു സന്മനസ്സുകളുടെ സഹായത്തോടെയുമാണ്‌ വീടിനുള്ള ചിലവ് കണ്ടെത്തുന്നത്.

കലാപരിപാടികളിലേക്കും,  സായാഹ്ന  വിരുന്നിലേക്കും ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും വി എം എ ട്രസ്റ്റ് ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കരയും, വി എം എ പ്രസിഡന്റ് രാജന്‍ കുറുന്തോട്ടിക്കലും അറിയിച്ചു.

Advertisment