Advertisment

വിയന്ന മലയാളി അസോസിയേഷന് പുതുവര്‍ഷത്തില്‍ പുതിയ നേതൃത്വം

New Update

publive-image

Advertisment

വിയന്ന:  വി എം എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ വിയന്നയിലെ   സീബന്‍ഹിര്‍ട്ടന്‍ പാരിഷ്  ഹാളില്‍ വച്ച് ആഘോഷമായി നടത്തപ്പെട്ടു. ഷാജന്‍ ഇല്ലിമൂട്ടില്‍ സ്റ്റേജ് അവതാരകനായിരുന്ന സദസ്സില്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയുമായ ക്രിസ്തുമസ് ഗാനങ്ങളും മറ്റു  കലാപരിപാടികളും   നടന്നു .

വി എം എ പ്രസിഡന്റ് സോണി ചേന്നങ്കര  സ്വാഗതം ആശംസിക്കുകയും  റവ. ഫാ. തോമസ്‌ കൊച്ചുചിറ  ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കുകയും  ചെയ്തു .

publive-image

ഈ വര്‍ഷത്തെ  തെരഞ്ഞെടുപ്പ്  റിട്ടേണിംഗ് ഓഫീസറായ മാത്യൂസ് കിഴക്കേക്കരയുടെ   നിരീക്ഷണത്തില്‍  നടന്നു .  ഈ  വര്‍ഷത്തെ  ഭാരവാഹികളായി ഫിലിപ്പ് ജോണ്‍ (രാജന്‍ കുറുന്തോട്ടിയ്ക്കല്‍) പ്രസിഡന്റ്, വൈസ് പ്രസിഡന്റ്  സണ്ണി മണിയഞ്ചിറ , സെക്രട്ടറി   ജോര്‍ജ്  ഞൊണ്ടിമാക്കല്‍ , ജോയിന്റ് സെക്രട്ടറി സണ്ണി    പാലാട്ടി,  കാഷ്യര്‍  ജെന്‍സണ്‍  തട്ടില്‍  , ആര്‍ട്സ് ക്ല്ബ്   സെക്രട്ടറി  ഷാജന്‍  ഇല്ലിമൂട്ടില്‍ , സ്പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ലിന്റോ പാലക്കുടി  ,  പി ആര്‍ ഓ   രഞ്ജിത്   രാജ് കുറുപ്പ്  കമ്മിറ്റി അംഗങ്ങളായി   വര്‍ഗീസ്‌ വിതയത്തില്‍, അജി വട്ടത്തറ, മാത്യൂസ് വര്‍ഗീസ്‌, ബ്രിട്ടോ അടിച്ചിയില്‍ സോമി ജോര്‍ജ്ജ് കൂട്ടുമ്മേല്‍ എന്നിവരേ തെരഞ്ഞെടുത്തു .

publive-image

വി എം എയുടെ പുതിയ പ്രസിഡന്റ് രാജന്‍ കുറുന്തോട്ടിക്കല്‍ പഴയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുകയും വി എം എയുടെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തു.

ഇതോടൊപ്പം  തന്നെ വി എം എയുടെ ചാരിറ്റി കമ്മിറ്റിയേയും തെരഞ്ഞെടുത്തു . മാത്യൂസ് കിഴക്കേക്കര ചാരിറ്റി ചെയര്‍മാന്‍ ആയും  കമ്മിറ്റി അംഗങ്ങളായി  തോമസ്‌ ഇലഞ്ഞിക്കല്‍  , സോണി ചേന്നങ്കര, സാബു പള്ളിപ്പാട്ട്, പോളി കിഴക്കേക്കര, ഷീന ഗ്രിഗറി, റ്റോമി പുതിയിടം, ബാബു തട്ടില്‍ നടയ്ക്കലാല്‍ എന്നിവരേയും തെരഞ്ഞെടുത്തു .

publive-image

വി എം എയുടെ യൂത്ത് കോര്‍ഡിനേറ്റേഴ്സ് ആയി ആന്‍മേരി പള്ളിപ്പാട്ട്, ഡിയാന മണിയന്‍ചിറ, ഫെലിക്സ് ചിറയില്‍ കാലയില്‍, ക്രിസ്റ്റോഫ് പള്ളിപ്പാട്ട് തുടങ്ങിയവരേ തെരഞ്ഞെടുക്കപ്പെട്ടു.

വി എം എയുടെ വാര്‍ഷിക  കണക്ക് കാഷ്യര്‍ പോളി കിഴക്കേക്കര അവതരിപ്പിച്ചു  . സെക്രട്ടറി സുനീഷ് മുണ്ടിയാനിയ്ക്കല്‍ കഴിഞ്ഞ വര്‍ഷത്തെ അകമഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് വി എം എയുടെ എല്ലാ മെമ്പെഴ്സിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

publive-image

വി എം എയുടെ മുന്‍  പ്രസിഡന്റ് സോണി  ചേന്നുങ്കര  കഴിഞ്ഞ  വര്‍ഷത്തെ  പ്രവര്‍ത്തനങ്ങള്‍ക്ക്  നല്‍കിയ  പിന്തുണയ്ക്ക്‌  നന്ദി പറയുകയും വി എം എയുടെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം   വാഗ്ദാനം  ചെയ്യുകയും ചെയ്തു.

ക്രിസ്തുമസ്സ്  , പുതുവത്സരാഘോഷങ്ങളുടെ   ആല്‍ബം  കാണുവാന്‍  താഴെയുള്ള ലിങ്കില്‍  ക്ലിക്ക്  ചെയ്യുക 

"https://www.flickr.com/photos/147295019@N08/albums/72157692198861175"

Advertisment