Advertisment

വോയിസ് വിയന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷിച്ചു. വീണ്ടും വനിതാ സാരഥികള്‍ 

New Update

വിയന്ന:  വോയിസ് വിയന്നയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 21 -)൦മത്തെ ജില്ലയില്‍ പാരിഷ് ഹാളില്‍ കൊണ്ടാടി.  വോയിസ് വിയന്നയുടെ സജീവ പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ബെന്നി കൊട്ടാരത്തിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ അഗാധമായി ദുഃഖം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്.

Advertisment

publive-image

പ്രസിഡന്റ് മേഴ്സി കക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സുനില്‍ കോര 2017 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ തോമസ് ഇളയത്തുകളത്തില്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അംഗങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ടും കണക്കും അംഗീകരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് ഇമ്പമേകി.

തുടര്‍ന്ന്‍ 2018 ലേക്കുള്ള പുതിയ നിര്‍വാഹക സമിതിയെ യോഗം തെരഞ്ഞെടുത്തു.

ലീല വാഴലാനിക്കല്‍ (പ്രസിഡന്റ്), ഹൈമ മണ്ണാറപ്രായില്‍ (സെക്രട്ടറി), ബോബന്‍ കടമ്പന്‍ചിറ (വൈസ് പ്രസിഡന്റ്), സാജു പടിക്കകുടി (ജോയിന്റ് സെക്രട്ടറി), നാന്‍സി കോര (ട്രഷറര്‍), മീനു ഇയത്തുകളത്തില്‍ (ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി), സ്റ്റാന്‍ലി പതിപള്ളി (സ്പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി), ജോളി തുരുത്തുമേല്‍, എബ്രഹാം ഇയത്തുകളത്തില്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവര്‍ ഉള്‍പ്പെട്ട ഒന്‍പതംഗ ഭരണ സമിതിയെ യോഗം തെരഞ്ഞെടുത്തു.

പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് വിവിധ അംഗങ്ങള്‍ സംസാരിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന്‍ നന്ദി രേഖപ്പെടുത്തി.

വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം ആഘോഷങ്ങള്‍ അവസാനിച്ചു.

Advertisment