Advertisment

വോയിസ് വിയന്ന ഈസ്റ്റർ - വിഷു ആഘോഷിച്ചു

New Update

publive-image

Advertisment

വിയന്ന: വിയന്നയിലെ മലയാളി സംഘടന വോയിസ് വിയന്ന ഈസ്റ്റർ - വിഷു ആഘോഷം സംയുക്തമായി കൊണ്ടാടി. പ്രസിഡന്റ് ലീല വാഴലാനിക്കൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഹൈമ മണ്ണാറ്രപായിൽ നന്ദി രേഖപ്പെടുത്തി.

publive-image

ട്രഷറർ നാൻസി കോര, ആർട്സ് ക്ലബ് സെക്രട്ടറി മിനു ഈയത്തുകളത്തിൽ, സ്റ്റാൻലി പതിപ്പിള്ളിൽ, സാജു പടിക്കകുടി, ജോളി തുരുത്തുേമ്മൽ, ബോബൻ തോമസ്, ജിൻസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

publive-image

കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി. അംഗങ്ങൾ ഉണ്ടാക്കിക്കൊണ്ട് വന്ന വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം പരിപാടികൾ അവസാനിച്ചു.

publive-image

Advertisment