Advertisment

ഓസ്ട്രിയന്‍ ഭരണകൂടം വംശവിരുദ്ധ സര്‍ക്കാര്‍ ,തുര്‍ക്കി പ്രസിഡന്‍റ്റ് എര്‍ഡോഗാന്‍

New Update

publive-image

Advertisment

വിയന്ന: മോസ്കുകള്‍ അടച്ചുപൂട്ടാനുള്ള ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ നീക്കത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് തുര്‍ക്കി പ്രസിഡന്റ് രംഗത്തെത്തിയത്. മുസ്ലീം സമൂഹത്തിനെതിരായ അതിക്രമമാണിതെന്ന് പ്രസിഡന്റിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

മോസ്കുകള്‍ അടച്ചു പൂട്ടുന്നതിനും 40 ഇമാമുമാരെ പുറത്താക്കുവാനുമുള്ള തീരുമാനം ഇസ്ലാം ഭീതിമൂലം മാത്രമാണെന്ന് പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കാലില്‍ വ്യക്തമാക്കി.

മുസ്ലീം സമുദായത്തിനെതിരായ അതിക്രമവും സാമാന്യ നീതിയുടെ ലംഘനവും മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമവും വംശീയതയുമാണ്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തിയില്‍ നിന്നും വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment