Advertisment

സ്വിറ്റ്സര്‍ലന്‍ഡിലെ ഭാരതീയ കലാലയത്തിന് നവസാരഥികൾ

New Update

സൂറിക്ക് . സ്വിറ്റ്സർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഭാരതീയ കലാലയം 2019 - 2020 വർഷത്തേയ്ക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു . 17. 03 .2018 ൽ സൂറിച്ചിൽ വെച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് വരും വർഷത്തേയ്ക്ക് സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത് .

Advertisment

മേഴ്സി പാറശ്ശേരി പ്രസിഡൻറായി ഭാരതിയ കലാലയം 2019 - 2020 വർഷം നയിക്കും . മറ്റ് ഭാരവാഹികൾ :  റോസി ചെറുപള്ളിക്കാട് (വൈസ് പ്രസിഡന്റ് ) സിജി തോമസ്സ് ( സെക്രട്ടറി ) ജോൺ അരീയ്ക്കൽ ( ജോ. സെക്രട്ടറി ) സാബു പുല്ലേലി (ട്രഷറർ ) പോളി മണവാളൻ (P.R.0 ) റോഹൻ തോമസ്സ് ( പ്രോഗ്രാം കോ - ഓർഡിനേറ്റർ ) ബാബു പുല്ലേലി (മ്യൂസിക് കോ - ഓർഡിനേറ്റർ ) എയ്ഞ്ജല ഗോപുരത്തിങ്കൽ (ഡാൻസ് കോ - ഓർഡിനേറ്റർ ) ജോസ് വാഴക്കാലായിൽ ( ഡ്രാമാ കോ - ഓർഡിനേറ്റർ ) എന്നിവരെയും റ്റോമി തൊണ്ടാംകുഴിയെ ഓഡിറ്ററായും തിരഞ്ഞെടുത്തു .

publive-image

സംഘടനയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി നാൻസി അരീയ്ക്കൽ (Ex Officio ) ജോജി മൂഞ്ഞേലിൽ , ജോർജ്ജ് നമ്പുശ്ശേരിൽ ,  റീനാ മണവാളൻ , ജോൺ മേലെമണ്ണിൽ , മാത്യു ചെറുപള്ളിക്കാട്ട് , ആൻറണി ഗോപുരത്തിങ്കൽ ,  ജാൻസി മേനാച്ചേരി ,  മിനി മൂഞ്ഞേലിൽ , റോബിൻ തുരുത്തിപ്പള്ളിൽ , സന്തോഷ് പാറശ്ശേരി , സെബാസ്റ്റ്യൻ വാളിപ്ലാക്കൽ ,  ജീസ്സൻ അsശ്ശേരി , തോമസ്സ് മുക്കോംതറയിൽ ,  ഷൈനി മാളിയേയ്ക്കൽ , വിൻസന്റ് മാടൻ , ഉറുമീസ് അറയ്ക്കൽ , വിൻസന്റ് പറയനിലം എന്നിവരെയും തിരഞ്ഞെടുത്തു.

ഊർജസ്വലരും കർമ്മധീരരുമായ പുതിയ ഭാരവാഹികളെ മുൻ പ്രസിഡന്റ് നാൻസി അരീയ്ക്കൽ പ്രത്യേകം അഭിനന്ദിച്ചു . ഇലക്ഷൻ ഓഫീസറായി പ്രവർത്തിച്ച  സന്തോഷ് പാറശ്ശേരിയ്ക്കും മറ്റെല്ലാ ഭാരഭാഹികൾക്കും , കമ്മിറ്റി അംഗങ്ങൾക്കും , ഭാരതീയ കലാലയത്തിനു വേണ്ടിയുള്ള അവരുടെ നിസ്വാർത്ഥവും , നസീമവുമായ പ്രവർത്തനങ്ങൾക്ക് സെക്രട്ടറി സിജി തോമസ്സ് നന്ദി രേഖപ്പെടുത്തി.

Advertisment