Advertisment

ഡികെസിയുടെ ഈസ്റ്റർ - വിഷു ആഘോഷങ്ങൾ ഏപ്രിൽ പതിനാലിന്, യുക്മ ദേശീയ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ് മുഖ്യാതിഥിയാകും

author-image
admin
New Update

എട്ടാമത് പ്രവർത്തന വർഷത്തിലേക്കു കടക്കുന്ന, യുകെയിലെ തന്നെ പ്രബല മലയാളി കൂട്ടായ്മകളിലൊന്നായ ഡോർസെറ്റ്‌ കേരള കമ്മ്യൂണിറ്റിയുടെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ പതിന്നാലു ശനിയാഴ്ച പൂളിലെ St Edwards സ്കൂൾ ഹോളിൽ വച്ച് നടക്കും.

Advertisment

publive-image

വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടിയിലെ പൊതുസമ്മേളനത്തിൽ യുക്മയുടെ ബഹുമാന്യനായ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് മുഖ്യാതിഥിയാവും.

വിഷുകണിയും വിഷുകൈനീട്ടവും ഒരുക്കിയും യേശുക്രിസ്തുവിന്റെ ഉത്ഥാനം വഴി പകർന്ന സന്തോഷവും സമാധാനവും എല്ലാ അംഗങ്ങളിലേക്കും എത്തിക്കാൻ ഉതകുന്ന സ്കിറ്റുകളും പരിപാടിക്ക് മറ്റു കൂട്ടുവാൻ ഒരുങ്ങിക്കഴിഞ്ഞു.

publive-image

മുതിർന്നവരും കുട്ടികളും അടക്കം ഒട്ടു മിക്ക അംഗങ്ങളും ചേർന്ന് അവതരിപ്പിക്കുന്ന കണ്ണിനും കാതിനും ഹരം പകരുന്ന വ്യത്യസ്ത കലാപരിപാടികളുമാണ് അണിയറയിൽ സജ്ജീകരിച്ചിരിക്കുന്നത്.

അന്നേ ദിവസം തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭാരവാഹികൾക്കു സ്ഥാനങ്ങൾ കൈമാറി വിഭവ സമൃദ്ധമായ സ്നേഹവിരുന്നിനും ശേഷം രാത്രി പത്തുമണിയോട് കൂടി ആഘോഷങ്ങൾക്ക് തിരശീല വീഴും.

publive-image

പരിപാടി നടക്കുന്ന സ്ഥലം:

St Edwards School

Dale Valley Rd,

Poole

BH15 3HY

Advertisment