Advertisment

ഓർത്തഡോൿസ് ചർച്ച്‌ സൺ‌ഡേ സ്കൂൾ മത്സരങ്ങൾ കോർക്കിൽ

author-image
admin
New Update

അയർലൻഡ്:  മലങ്കര ഓർത്തഡോക്സ്‌ സഭയുടെ യുകെ-യൂറോപ്പ്-ആ ഫ്രിക്ക ഭദ്രാസനത്തിലെ അയർലൻഡ് റീജിയൺ സൺഡേസ്കൂൾ ഡിസ്ട്രിക്ട് തല മത്സരങ്ങൾ 2018 ജൂൺ 23 ശനിയാഴ്ച്ച കോർക്ക് ഹോളി ട്രിനിറ്റി ഇടവകയിൽ വച്ച് നടത്തപ്പെടുന്നു.

Advertisment

publive-image

ശനിയാഴ്ച രാവിലെ 08:30 ന് വി.കുർബാന,10:30 ന് രെജിസ്ട്രേഷൻ തുടർന്ന്11:00 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. അയർലൻഡിലും, നോർത്തേൺ അയർലൻഡിലുമുള്ള എല്ലാ സൺഡേസ്‌കൂളുകളിൽ നിന്നും,യൂണിറ്റ് തല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികളാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.

മത്സരങ്ങൾക്കുള്ള ക്രമീകരണങ്ങൾ റവ .ഫാ .എൽദോ വർഗീസ് (സൺഡേസ്കൂൾ റീജിയണൽ വൈസ് പ്രസിഡന്റ്), റവ .ഫാ .സഖറിയാ ജോർജ് (വികാരി, ഹോളി ട്രിനിറ്റി ചർച്, കോർക്ക്), ജോൺ മാത്യു (സൺഡേസ്കൂൾ റീജിയണൽ അസ്സോസ്സിയേറ്റ്‌ കോഡിനേറ്റർ), ബിജോയി വറുഗീസ് (ഹെഡ്മാസ്റ്റർ, ഹോളി ട്രിനിറ്റി ചർച്, കോർക്ക്) എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

publive-image

മത്സരങ്ങൾ നടത്തുന്നത് കോർക്ക് ഗ്ലാൻമായറിനു സമീപമുള്ള Gaelscoil Ui Drisceoil സ്കൂളിൽ വച്ചാണ്.

Venue Address: Gaelscoil Ui Drisceoil, 2 Church Hill, Dunkettle, Glanmire, Co.Cork. EirCode:T45 YW10

കൂടുതൽ വിവരങ്ങൾക്ക്:

0871425844 (Fr.Eldo Varghese)

0871331189 (John Mathew)

0894666940 (Bijoy Varghese)

Advertisment