Advertisment

ഇറ്റാലിയൻ നേവിയുടെ പരിശീലനത്തിനിടെ ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചു

New Update

ഇറ്റലി:  സിസിലിയ കത്താനിയായിൽ വെള്ളിയാഴ്ച രാത്രി പരിശീലനത്തിനിടെ മെഡിറ്ററേനിയൻ കടലിൽ തകർന്നു വീണ ഹെലികോപ്റ്ററിൽ നിന്നും അന്ത്രയാ ഫാസിയോ എന്ന നാവിക ഉദ്യോഗസ്ഥൻ മരിച്ചു. ഹെലികോപ്റ്റർ പരിശീലനത്തിനിടെ കരയോടടുപ്പിക്കുമ്പോഴാണ് ഹെലികോപ്റ്റർ തകർന്നു വീണത്.

Advertisment

publive-image

അന്ത്രയാ ഫാസിയോയോടൊപ്പം ഉണ്ടായിരുന്ന മറ്റു നാലുപേർ വളരെ അത്ഭുതകരമായി രക്ഷപെടുകയാണുണ്ടായത്. തുടർന്ന് നേവി ഡൈവേഴ്‌സ് കടലിൽ മുങ്ങി ഫാസിയോയുടെ ബോഡി ബോട്ടിൽ കരയ്ക്കടുപ്പിക്കുകയാണ് ചെയ്തത്.

2015 മുതൽ ഇറ്റലിയുടെ റിഗിനെ സംരക്ഷിക്കുവാനും, ലിബിയയിൽ നിന്നും എത്തുന്ന അഭയാർഥികളുടെ സുരക്ഷയ്ക്കുമായി നടത്തിവന്ന പരിശീലനത്തിനിടയിലാണ് ഇങ്ങനൊരു അപകടം ഉണ്ടായതെന്ന് നേവി അധികൃതർ പറഞ്ഞു.

Advertisment