Advertisment

സ്വവർഗ്ഗ വിവാഹം വഴിപിഴച്ച ലൈംഗികവൈകല്യം: യൂറോപ്യൻ യൂണിയൻ കോടതിയെ സമീപിച്ചു

New Update

ഇറ്റലി:  യൂറോപ്യൻ രാജ്യമായ സ്ലോവേക്യയിലെ മെത്രാൻ സംഘം സ്വവർഗ്ഗ വിവാഹത്തിനെതിരെ യൂറോപ്യൻ യൂണിയൻ കോടതിയെ സമീപിച്ചു.

Advertisment

സ്വവർഗ്ഗ വിവാഹം നിയമപരമാക്കാനുള്ള രാഷ്ട്രീയവും വ്യക്തിപരവുമായ നീക്കത്തിനെതിരെ ദേശീയ കത്തോലിക്കാ മെത്രാൻ സംഘത്തിൻറെ പ്രസിഡണ്ടും ബാർത്തിസ്ലാവിലെ മെത്രാപ്പോലീത്തയുമായ ആർച്ചു ബിഷപ്പ് സ്റ്റാനിസ്ലാബ്‌ സ്വാലാൻസ്‌കി യൂറോപ്യൻ യൂണിയൻ കോടതിയിൽ മെയ് 25 ന് ഹർജ്ജി സമർപ്പിച്ചു.

publive-image

സ്ത്രീയും പുരുഷനും ഒന്നുചേരുന്ന അഭേദ്യമായ വൈവാഹികബന്ധത്തിലെ പ്രകൃതിനിയമത്തെ തച്ചുടയ്ക്കുകയും വിവാഹന്തസിന്റെ അന്യുനതയെ തരം താഴ്ത്തുകയും ചെയ്യുന്ന സ്വവർഗ്ഗ വിവാഹത്തെയാണ് (homosexual marriages )സ്ലോവേക്യയിലെ കത്തോലിക്കാ സഭ ഹർജ്ജിയിലൂടെ വെല്ലുവിളിക്കുന്നത്.

മനുഷ്യൻറെ സാംസ്കാരികവും മതപരവും മാനവികവുമായ പൈതൃകവും, അനിഷേധ്യമായ സ്വാതന്ത്ര്യം, ജനാതിപത്യം, സമത്വം, നിയാമക്രമം എന്നീ മൂല്യങ്ങളും അതിലംഘിക്കുന്നതാണ് സ്വവർഗ്ഗ വിവാഹാമെന്ന് ദേശീയ സഭയ്ക്ക് വേണ്ടി ആർച്ചു ബിഷപ്പ് സ്വാലാൻസ്‌കി ഹർജ്ജിയിൽ വ്യക്തമാക്കി.

സ്ത്രീപുരുഷന്മാരുടെ ആജീവനാന്തം നിലനിൽക്കേണ്ട പാവനമായ ബന്ധത്തിൻറെയും ലോകം അംഗീകരിക്കുന്ന വിവാഹാന്തസിന്റെ പ്രകൃതി നിയമത്തെയും ആഗോളനിയമസാധുതയും ഉദ്ധരിച്ചുകൊണ്ടാണ് സ്വവർഗ്ഗ വിവാഹത്തിനായി ഏതാനും വ്യക്തികൾ മുന്നോട്ടുവയ്ക്കുന്ന അപേക്ഷയെ മെത്രാൻസംഘം എതിർക്കുന്നത്.

മാനവരാശിയുടെ പ്രത്യുല്പാദന ജീവിതക്രമത്തെയും ജീവൻറെ നിലനിൽപ്പിനെയും സംരക്ഷണത്തെയും സന്ധാരണത്തെയും തടസപ്പെടുത്തുന്ന സ്വവർഗ്ഗ വിവാഹംസമൂഹത്തിൻറെ നിരുത്തരവാദിത്വപരമായ ധാർമ്മിക അധഃപതനവും മാനവികതയുടെ സമഗ്രപുരോഗതിയെ തടസ്സപ്പെടുത്തുന്ന വഴിപിഴച്ച ലൈംഗിക വൈകല്യവുമാണെന്ന് ദേശീയ സഭയ്ക്ക് വേണ്ടി ആർച്ചു ബിഷപ്പ് സ്വാലാൻസ്‌കി യൂറോപ്യൻ കോടതിയിൽ സമർപ്പിച്ച ഹർജ്ജിയിൽ കുറ്റപ്പെടുത്തി.

Advertisment