Advertisment

ക്നാനായ ഫെഡറേഷന്റെ നേതൃത്വത്തിൽ തൊസ്‌കാനയിൽ ക്നാനായ അസോസിയേഷൻ യാഥാർഥ്യമായി

New Update

ഇറ്റലി: ഇറ്റലിയുടെ വടക്ക് കിഴക്ക് ഭാഗമായ തൊസ്ക്കാന റീജിയനിൽ ലിവെർണോ, മോന്തേക്കത്തിനി, സിയന്ന, ഫ്ലോറൻസ്, എന്നിവിടങ്ങളിലെ പ്രവാസി ക്നാനായമക്കൾ ഒന്നുചേർന്ന് ക്നാനായ കൂട്ടായ്മയ്ക്ക് ഊർജ്ജം നൽകി 2018 മാർച്ച് 4 ന് തൊസ്കാന ക്നാനായ അസോസിയേഷൻ രൂപീകരിച്ചു.

Advertisment

ഇറ്റലി ക്നാനായ കൂട്ടായ്മയുടെ നന്മയ്ക്കും വിജയത്തിനുമായി ചാപ്ലിൻ പ്രിൻസ് മുളകുമാറ്റത്തിലച്ചൻ അസോസിയേഷന്റെ രൂപീകരണത്തിനു വേണ്ടി മോന്തേക്കത്തിനി പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചതിന് ശേഷം നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി തൊസ്‌കാന ക്നാനായ അസ്സോസിയേഷന്റെ ഔദ്ധ്യോഗിക ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.

publive-image

പ്രവാസി ക്നാനായ സമൂഹം നേരിയ പ്രതിസന്ധികളിൽ കടന്നുപോകുന്ന ഈ വേളയിൽ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ ഇറ്റലിയിൽ തന്നെ പുതിയൊരു ക്നാനായ അസോസിയേഷൻ ആരംഭിക്കുവാൻ സാധിച്ചത് ക്നാനായ സമൂഹത്തിൻറെ ഒത്തൊരുമയ്ക്കും കൂട്ടായ്മയ്ക്കും തിളക്കം വർദ്ധിപ്പിക്കുന്നു.

ഇറ്റാലിയൻ ഫെഡറേഷൻ പ്രസിഡണ്ട് തോമസ് കാവിലിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്ഹോക് കമ്മറ്റി കോർഡിനേറ്ററായ ബിജോ തോമസ് സ്വാഗതമർപ്പിക്കുകയും, തോമസ് കാവിൽ അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.

യൂറോപ്യൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി ജോസ് ലൂക്കോസ് പുളിന്തോട്ടിയിൽ, ഇറ്റാലിയൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി മാത്യു കൊച്ചുവീട്ടിൽ, മോന്തേക്കത്തിനി മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോസ് മാത്യു മുടക്കിച്ചാലിൽ (ഉതുപ്പാൻ), അഡ്ഹോക് കമ്മറ്റികൺവീനറും ഇറ്റാലിയൻ ഫെഡറേഷൻ ട്രെഷററുമായ ജെയ്സൺ വിലങ്ങുകല്ലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഉദ്ഘാടനത്തിന് ശേഷം ചേർന്ന പൊതുയോഗത്തിൽ മെമ്പർഷിപ് വിതരണം ഔദ്യോഗികമായി ആരംഭിച്ചു. തുടർന്ന് സംഘടനയുടെ പ്രഥമ ഭാരവാഹികളായി. പ്രസിഡണ്ട് ബിജോ തോമസ് മഞ്ഞനടിയിൽ (പേരൂർ), വൈസ് പ്രസിഡണ്ട് ജെയിംസ് ലൂക്ക പുളിക്കമറ്റത്തിൽ (പയ്യാവൂർ), സെക്രട്ടറി ട്രീസ ബെന്നി കിഴവള്ളിൽ (കോതനല്ലൂർ), ജോയിൻ സെക്രട്ടറി ബിൻസി ലൂക്ക പാലക്കാട്ടുതാഴത്തു, (കരിപ്പാടം),ട്രെഷറർ ജോബിഷ് ജോയ് കപ്പുകാലയിൽ (പയ്യാവൂർ), കമ്മറ്റി അംഗമായ് സിജോ തോമസ് കൊണ്ടാടിയേൽ (കുറുപ്പന്തറ),ഇറ്റലിയാണ് ഫെഡറേഷനിലേക്കുള്ള ഡെലഗേറ്റ് ജോമോൻ ജോസ് വമ്മിയാലിൽ (കടുത്തുരുത്തി) എന്നിവരെ തിരഞ്ഞെടുത്തു.

publive-image

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, കെ സി സി പ്രസിഡണ്ട് സ്റ്റീഫൻ ജോർജ് Ex M L A, കെ സി സി സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി,ഡി കെ സി സി ചെയര്മാൻ ബിനു തുരുത്തിയിൽ, ഡി കെ സി സി സെക്രട്ടറി വിനോദ് മാണി, കെ സി സി എൻ എ വൈസ് പ്രസിഡണ്ട് സാജു കണ്ണമ്പള്ളി, യൂറോപ്യൻ ഫെഡറേഷൻ ചെയര്മാൻ ജോയ്‌സ്മോൻ മാവേലിൽ, കെ സി എ മിലൻ പ്രസിഡണ്ട് സുനിൽ പുത്തൻപറമ്പിൽ, കെ സി എ സവോണ പ്രസിഡണ്ട് രഞ്ചു പച്ചിക്കര കെ സി എ ജനോവ പ്രസിഡണ്ട് ബിജു ഉപ്പൂട്ടിൽ കെ സി വൈ എൽ ജനോവ പ്രസിഡണ്ട് ഷോൺ ആട്ടേൽ, തുടങ്ങി സമുദായത്തിലെ പ്രമുഖരായ വ്യക്തികൾ കെ സി എ തൊസ്ക്കാനാ യൂണിറ്റിന് ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കുമായി ജോമോൻ വമ്മിയാലിൽ കൃതജ്ഞത അർപ്പിച്ചു. ഏതാണ്ട് ആറ് മണിയോടെ ചടങ്ങിന് തിരശീല വീണു.

ക്നാനായ പത്രം, ക്നാനായ വോയ്‌സ്, സത്യം ഓൺലൈൻ, തുടങ്ങിയ പത്രങ്ങൾക്കും, കൂടാതെ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും, വാർത്തകൾ ഷെയർ ചെയ്തു സഹായിച്ച ഏവർക്കും ഈ അവസരത്തിൽ ഇറ്റാലിയൻ ക്നാനായ കാത്തലിക് ഫെഡറേഷന്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു. ഐ കെ സി എഫ് എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി മാത്യു കൊച്ചുവീട്ടിൽ.

Advertisment