Advertisment

ഒഐസിസി ഇറ്റലി നിർമ്മിച്ച് നൽകുന്ന സ്നേഹഭവനത്തിന്റെ താക്കോൽ ഒഐസിസി കോ-ഓർഡിനേറ്ററും, തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയുമായ ബെർബി ഫെർണാണ്ടസ് ജോയി പുത്തരിക്കലിന് കൈമാറി

New Update

ഇറ്റലി:  ഒ ഐ സി സി ഇറ്റലിയിലെ അംഗങ്ങളുടെ അധ്വാനത്തിന്റെയും, വിയർപ്പിന്റെയും ഓഹരിയിൽ നിന്നും കിട്ടുന്ന വരുമാനത്തിൻറെ ഒരംശം മാറ്റിവച് ആ തുകകൊണ്ട് ഏതെങ്കിലും കേരളത്തിലെ ഒരു നിർദ്ധന കുടുംബത്തിന് കയറിക്കിടക്കുവാൻ ഒരു വീട് നിർമ്മിച്ച് കൊടുക്കണമെന്നുള്ള സ്വപ്നം യാഥാർഥ്യമായി.

Advertisment

publive-image

കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് കമ്മറ്റിയിൽ തീരുമാനിച്ചപോലെ അഞ്ച് ലക്ഷം രൂപയുടെ ഒരു വീട് നിർമ്മിച്ച് നൽകുക എന്ന തീരുമാനത്തിന് 2018 ഓഗസ്റ്റ് 26 ന് ആ ദൗത്യം പൂർത്തീകരിച്ച സന്തോഷത്തിലാണ് ഇറ്റലി പ്രവാസികളായ ഒ ഐ സി സി അംഗങ്ങൾ.

2018 ഓഗസ്റ്റ് 26 ന് രാവിലെ പത്തരയോടെ ഒ ഐ സി സി കോ-ഓർഡിനേറ്ററും, തിരുവനന്തപുരം ഡി സി സി ജനറൽ സെക്രട്ടറിയുമായ ബെർബി ഫെർണാണ്ടസിൻറെ നേതൃത്വത്തിൽ, ഒ ഐ സി സി ഇറ്റലി കമ്മറ്റി അംഗങ്ങളായ ബിജു തേവർകുന്നേൽ അരീക്കര, ഷിനോ എം ജോയ് ഓണംതുരുത് എന്നിവരുടെ സാന്നിധ്യത്തിൽ ജോയി പുത്തരിക്കലിന് പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറി.

publive-image

ഇറ്റലി മലയാളികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സ്നേഹഭവനം നിർമ്മിച്ചുകൊടുക്കുന്നത് എന്ന സന്തോഷവും ക്രെഡിറ്റും ഒ ഐ സി സി ഇറ്റലി നിലനിർത്തി എന്നതും മറ്റ് സംഘടനകൾക്ക് ഒരു മാതൃകാ സംഘടനയാകുവാൻ കഴിഞ്ഞെന്നും ഒ ഐ സി സി ഇറ്റലിയുടെ കൂട്ടായ പരിശ്രമത്തിൻറെ ഫലമാണെന്നും കൂട്ടിച്ചേർത്തു.

മൂന്നര വർഷക്കാലത്തെ കൂട്ടായ പരിശ്രമം തന്നെയാണ് ഇങ്ങനെയൊരു ഭവനം നിർമ്മിച്ച് നൽകുവാൻ കഴിഞ്ഞതെന്നും പ്രസിഡണ്ട് ജോമോൻ കുഴിക്കാട്ടിൽ പറഞ്ഞു.

ഭവന നിർമ്മാണത്തിനായുള്ള ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപ ഉമ്മൻ‌ചാണ്ടി പുതുപ്പള്ളി ഹൗസിൽ വച്ച് ജോയി പുത്തരിക്കലിന് നൽകുകയും , രണ്ടാമത്തെയും, മൂന്നാമത്തെയും ഗഡുക്കൾ കോട്ടയം ഡി സി സി പ്രസിഡണ്ട് ജോഷി ഫിലിപ്പ് നൽകുകയും ചെയ്തു.

ഒ ഐ സി സി ഇറ്റലിയുടെ ഈ പുണ്യപ്രവർത്തിക്കു എത്ര നന്ദി പറഞ്ഞാലും മതിയാവില്ലന്നും ഇതിന് വേണ്ടി സഹകരിച്ച എല്ലാവർക്കും ജോയ് പുത്തരിക്കൽ നന്ദി പറയുകയും ചെയ്തു.

Advertisment