Advertisment

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) നിർമ്മിച്ച് കൊടുക്കുന്ന സ്നേഹഭവനത്തിന്റെ നിർമ്മാണ പദ്ധതി നിരീക്ഷണത്തിന് ഭാരവാഹികൾ കേരളത്തിലെത്തി സ്ഥലം സന്ദർശിച്ചു

New Update

ഇറ്റലി:  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) നിർമ്മിച്ച് കൊടുക്കുന്ന സ്നേഹഭവനത്തിന്റെ നിർമ്മാണ പദ്ധതി നിരീഷിക്കുന്നതിനായി ഭാരവാഹികളായ ഒ ഐ സി സി പ്രസിഡണ്ട് ജോമോൻ കുഴിക്കാട്ടിലും, ജോയിൻറ് സെക്രട്ടറി സന്തോഷ് പിള്ള എന്നിവരാണ് ഭവന നിരീക്ഷണത്തിനായി കേരളത്തിലെത്തിയത്.

Advertisment

publive-image

പ്രവാസിമലയാളികളുടെ അധ്വാനത്തിന്റെയും, ചോരയുടെയും, വിയർപ്പിന്റെയും വേദനത്തിന്റെ ഒരംശം കേരളത്തിൽ ഭവന രഹിതരായി കഴിയുന്ന കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള അപേക്ഷയിൽ നിന്നുമാണ് മാഞ്ഞൂര് ഇങ്ങനൊരു ഭവന രഹിതനായ വ്യക്തിയെ കണ്ടെത്തുകയും അവർക്ക് കയറികിടക്കുവാൻ ഒരു വീട് നിർമ്മിച്ച് കൊടുക്കുവാൻ തീരുമാനിച്ചതും. ഇതിനായുള്ള ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപ നൽകുകയും ചെയ്തിരുന്നു.

publive-image

ജോമോൻ തോമസ് കുഴിക്കാട്ടിൽ, സന്തോഷ് പിള്ള, മാഞ്ഞൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാൻ മോൻസ് മാക്കിൽ, വാർഡ് മെമ്പർ മഞ്ജു എന്നിവർ ചേർന്നാണ് ഭവന നിരീക്ഷണത്തിനായി മാഞ്ഞൂരെത്തിയത്. ബാക്കിയുള്ള പണികൾ എത്രയും വേഗം പൂർത്തീകരിച്ചു നൽകുന്നതാണെന്നും ഒ ഐ സി സി പ്രസിഡണ്ട് ജോമോൻ തോമസ് കുഴിക്കാട്ടിൽ ഉറപ്പു നൽകി.

Advertisment