Advertisment

വത്തിക്കാനിൽ നിന്നും പ്രത്യാശയുടെ വെളുത്ത പുക ഉയരുമെന്ന പ്രതീക്ഷയോടെ ക്നാനായക്കാർ

New Update

ഇറ്റലി:  റോം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്നാനായക്കാർക്കിടയിലേക്ക് അമേരിക്കയിൽ നിന്നും കിട്ടിയ കത്തിൻറെ അടിസ്ഥാനത്തിൽ ക്നാനായ ജനം ഒന്നടങ്കം ആശങ്കാകുലരായി തീർന്നിരിക്കുകയാണ്.

Advertisment

AD 345 ൽ ക്നായി തൊമ്മനും കൂട്ടരും കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ കാലം മുതൽ ക്നാനായ ആചാരങ്ങളും അനുഷ്ടാനങ്ങളും നിറവേറ്റി വരുന്ന ഒരു വലിയ സമൂഹമാണ് ക്നാനായ സമൂഹം. തങ്ങളുടെ പരമ്പര്യത്തെ കാത്തുസൂക്ഷിക്കുക എന്നതാണ് ദൗത്യം.

publive-image

ക്നാനായ സമുദായത്തിൽപ്പെട്ട ഓരോ വ്യക്തിയും ജന്മം കൊണ്ടും കർമ്മം കൊണ്ടും ക്നാനായക്കാരൻ തന്നെയാണ് എന്നാൽ ജന്മം കൊണ്ട് ക്നാനയസഭാ അംഗത്വമുള്ളൊരാൾ തന്റെ സ്വാർത്ഥ ചിന്തയാൽ സ്വന്തം സുഖസൗകര്യങ്ങൾ തേടി മറ്റു മതങ്ങളിൽ ലയിച്ചാൽ അവരെ ഒരിക്കലും കർമ്മം കൊണ്ട് ക്നാനായക്കാർ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല.

കോട്ടയം അതിരൂപതയുടെ കീഴിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയ ഏതൊരു വ്യക്തിയും തങ്ങളുടെ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുകയെന്നതാണ് ഏതൊരു ക്നാനായക്കാരന്റെയും ദൗത്യം. മറിച് അമേരിക്കയിൽ ഒരുനിയമവും മറ്റ് രാജ്യങ്ങളിൽ വേറൊരു നിയമവും എന്നത് ക്നാനായ സഭാ ചരിത്രത്തിൽ ഇല്ല എന്നതാണ് യാഥാർഥ്യം.

സ്വവംശ വിവാഹ നിഷ്ഠ ക്നാനായക്കാർക്കിടയിൽ പണ്ടുകാലം മുതൽക്കേയുള്ളതാണ്. വിവാഹ പ്രായമെത്തിയ പുരുഷനോ, സ്ത്രീയോ തങ്ങളുടെ പാരമ്പര്യം കാത്തുസൂഷിക്കുകയെന്നത് അവർക്ക് അറിയാവുന്നതാണ്.

എന്നാൽ സ്വന്തം സുഖം തേടി മറ്റു സമുദായത്തിൽ ചെല്ലുമ്പോൾ മറ്റുള്ളവരുടെ അവഗണനയെ ഓർത്തും, ഐഖ്യമില്ലായ്മയെ ഓർത്തും വീണ്ടും തിരിച്ചു ക്നാനായാസമുദായത്തിലേക്ക് വരാമെന്നുള്ള മോഹങ്ങൾ നടക്കുന്നില്ല എന്നുകാണുമ്പോൾ നേതാക്കൾക്ക് കാറും, കീശയിൽ പണവും കൊടുത്തു വശീകരിച് പൊതുജന മദ്ധ്യേ ഇങ്ങനെയുള്ളവർ ജന്മംകൊണ്ടും കർമ്മംകൊണ്ടും ക്നാനായക്കാരനാണെന്ന് വിവരിക്കുന്ന ബൂർഷകളെ ഈ സമൂഹത്തിൽ നിന്നും വേർതിരിക്കണമെന്ന് തന്നെയാണ് ക്നാനായക്കാരായ ഏതൊരു വ്യക്തിയുടെയും ആഗ്രഹം.

1911-ൽ വിശുദ്ധ പത്താം പീയൂസ് മാർപാപ്പ, മാക്കീൽ പിതാവിൻറെ കാലം മുതൽ കോട്ടയം വികാരിയത് അനുവദിച്ചു തന്നിട്ടുള്ളതാണ്. അന്നുമുതൽ ക്നാനായ സമൂഹം തങ്ങളുടേതായ പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും നിർവഹിച്ചുകൊണ്ടുപോരുന്ന ഒരുകൂട്ടം ജനതയാണ് ക്നാനയമക്കൾ.

അമേരിക്കയിൽ ഉള്ള ക്നാനായ മക്കൾ ഒന്നടങ്കം ആഗ്രഹിക്കുന്നതും കാത്തുപരിപാലിച്ചു പോരുന്നതും ഇങ്ങനൊരു നിയമം തന്നെയാണ്. ക്നാനായാസമുദായത്തെ ചിന്നിതെറിപ്പിക്കാനുള്ള ശ്രമം ഏതൊരു ബിഷപ്പ് ശ്രമിച്ചാലും ക്നാനായ ജനം ഒന്നടങ്കം പ്രതിഷേധിക്കുമെന്നുള്ളതിൽ യാതൊരു സംശയവും വേണ്ട. ക്നാനായാസമുദായം നേരിടുന്ന പ്രശനങ്ങൾക്ക് റോമിൽ നിന്നും ഒരു പരിഹാരം ഉണ്ടാകുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

സീറോമലബാർ സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഒരു വലിയ ജനക്കൂട്ടമാണ് ക്നാനായ സമൂഹം എന്നാൽ ക്നാനായക്കാരുടെ ഐക്യവും സ്നേഹവും ആചാരങ്ങളും മറ്റ് സമുദായത്തിലുള്ളവക്ക് ഇല്ലാത്തതിനാൽ ക്നാനായക്കാരുടെ നിയമങ്ങളെ കയ്യിലെടുത്തു അമ്മാനമാടാൻ തരുമെന്ന് ആരും വ്യാമോഹിക്കണ്ട. ക്നാനയസമൂഹം ക്രിസ്തീയ സഭാ അംഗത്വത്തിൽ സീറോമലബാർ റീത്തിനെ അംഗീകരിച്ചും അനുസരിച്ചും വരുന്നവരാണ്.

ഇതിനെ വേർതിരിക്കാൻ ആരുതന്നെ ശ്രമിച്ചാലും ക്നാനായ ജനത ഒന്നടങ്കം ഒറ്റക്കെട്ടായി പ്രതികരിക്കും എന്നുള്ളതിൽ യാതൊരു സംശയവും വേണ്ട. റോമിൽ നിന്നും അനുകൂലമായ വിധി വന്നില്ലങ്കിൽ ക്നാനായക്കാർ ഒന്നടങ്കം സീറോമലബാർ സഭയുടെ അംഗത്വം ഉപേക്ഷിക്കുവാൻ തയ്യാറാണെന്നും ഓരോ ക്നാനായക്കാരും അറിയിച്ചുകൊള്ളുന്നു.

Advertisment