പതിനൊന്നാമത് കൈപ്പുഴ സംഗമം കൈത്താങ്ങാകും

അലക്സ് വര്‍ഗീസ്‌
Wednesday, May 16, 2018

പതിനൊന്നാമത് കൈപ്പുഴ സംഗമം മെയ് 12 ന് വൂസ്റ്റർഷെയറിലെ വാന്ഡൺ കമ്യൂണിറ്റി സെന്ററിൽ വച്ച് നടന്നു. കോട്ടയം ജില്ലയിലെ പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ കൈപ്പുഴ എന്ന കൊച്ചുഗ്രാമവാസികൾ, ജിജോ കിഴക്കേക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നാട്ടിൽ നിന്നും എത്തിച്ചേർന്ന മേരിക്കുട്ടി ചാക്കോ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു.

യു. കെ. കെ. സി.എ, യു. കെ. കെ.സി.ഡബ്ളിയു.എഫ്, കെ.സി.വൈ.എൽ ഭാരവാഹികളായ കൈപ്പുഴക്കാരെ യോഗം ആദരിച്ചു. നാട്ടിലുള്ള നിരാലംബനായ തങ്ങളുടെ ഒരു സഹോദരന് കൈപ്പുഴ ചാരിറ്റിയുടെ വകയായി ഒരു സാമ്പത്തിക സഹായം ചെയ്യുവാൻ ഈ വർഷത്തെ സംഗമം തീരുമാനിച്ചു.

കലാപരിപാടികൾക്ക് ശേഷം, അടുത്ത വർഷത്തെ സംഗമം നടത്തുന്നതിനായി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജെയിംസ് പൈനുമ്മൂട്ടിൽ, സണ്ണി ലൂക്കോസ്, ജോർജ് ജോസഫ്, എന്നിവരാണ് പുതിയ കമ്മിറ്റിയംഗങ്ങൾ. അടുത്ത വർഷത്തെ സംഗമത്തിന്

ഒത്തൊരുമിക്കാം എന്ന ആത്മവിശ്വാസത്തോടെ എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി.

×