Advertisment

എം.എം.സി.എ ബോളിവുഡ് ഡാൻസ് ക്ലാസുകളുടെ ഉദ്ഘാടനം ഇന്ന്

New Update

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരിടവേളക്ക് ശേഷം ഡാൻസ് ക്ലാസ്സുകൾ പുനരാരംഭിക്കുന്നു. വിഥിൻഷോ വുഡ് ഹൗസ് പാർക്ക് ലൈഫ് സ്റ്റൈൽ സെന്ററിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് എം.എം.സി.എ കൾച്ചറൽ കോഡിനേറ്റർ ലിസി എബ്രഹാം ഡാൻസ് ക്ലാസ്സുകൾ ഉദ്ഘാടനം ചെയ്യും.

Advertisment

publive-image

കുട്ടികൾക്കും, സ്ത്രീകൾക്കും വേണ്ടിയാണ് ഡാൻസ് ക്ലാസ്സുകൾ തുടങ്ങുന്നത്.ബോളിവുഡ് ഡാൻസുകൾ പഠിപ്പിക്കുന്നത് ഈ രംഗത്തെ പ്രശസ്തരായ അധ്യപകരാണ്. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 5 മുതൽ 7വരെയാണ് ഡാൻസ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കും, പിരിമുറുക്കങ്ങൾക്കും അയവ് വരുത്തുവാൻ ഇതുപോലെയുള്ള അവസരങ്ങൾ പ്രയോജനപ്പെടുമെന്നുള്ളതിനാലാണ് മുതിർന്നവർക്കും ഡാൻസ് ക്ലാസ്സുകൾ തുടങ്ങുന്നത്. ഇനിയും ഡാൻസ് ക്ലാസ്സുകളിൽ ചേരാൻ താല്പര്യമുള്ളവർ അസോസിയേഷന്റെ കമ്മിറ്റിയംഗങ്ങളുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

എം.എം.സി.എയുടെ എല്ലാ കുടുംബാംഗങ്ങളെയും പ്രസ്തുത ചടങ്ങിലേക്ക് ടീം എം.എം.സി.എ.യ്ക്ക് വേണ്ടി ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടറി ജനീഷ് കുരുവിള അറിയിക്കുന്നു.

Advertisment