Advertisment

അപകടകാരിയായി മാറുന്ന മൈക്രോവേവ് ഓവനുകള്‍ , ചൂടുകാലത്ത്   ഭക്ഷണങ്ങള്‍ ചൂടാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക 

New Update

Advertisment

വിയന്ന:  തണുത്ത  ഭക്ഷണ സാധനങ്ങള്‍ പെട്ടെന്ന് ചൂടാക്കുവാന്‍ നാം ആശ്രയിക്കുന്ന മൈക്രോവേവ് ഓവന്‍ പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും  ,ഭക്ഷ്യവിഷബാധക്കും  കാരണമാകുന്നു . നമ്മളില്‍  പലര്‍ക്കും ഇതറിയില്ലെങ്കിലും  , അറിയുന്ന പലരും  സമയക്കുറവുമൂലം ദിവസവും ഇതില്‍ ഭക്ഷണം ചൂടാക്കി കഴിച്ചു തങ്ങളുടെ തന്നെ ജീവിതത്തെ അപകടത്തിലാക്കുന്നു.

ചില ഭക്ഷണ വസ്തുക്കള്‍ ഈ ഉപകരണത്തില്‍ വീണ്ടും ചൂടാക്കുമ്പോള്‍ ആ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും വമിക്കുന്ന വിഷ വാതകങ്ങളാണ് മനുഷ്യന്റെ ആരോഗ്യത്തെ തകിടം മറിക്കുന്നത്.പിന്നീടു  അത്  മരണ  കാരണമായിതന്നെ  ഭവിക്കുന്നു .

ചൂടുകാലാവസ്ഥയില്‍ പഴകിയ ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കുമ്പോള്‍ അത് വിഷമയമായി മാറുന്നു.  കാരണം ചൂടുകാലാവസ്ഥയില്‍ വിവിധയിനം ബാക്ടീരിയകളുടെ പറുദീസയായി നമ്മുടെ അടുക്കളകള്‍ മാറുന്നതുകൊണ്ടാണ് .

പാക്കറ്റില്‍ ലഭിക്കുന്ന സലാഡുകള്‍ (ലെറ്റ്യൂസ്) നിശ്ചയമായും വൃത്തിയായി കഴുകി മുറിച്ചതിനുശേഷം ഭക്ഷിക്കുക. പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നതനുസരിച്ച് ഇങ്ങനെ  പാക്കറ്റില്‍ ലഭിക്കുന്ന സാലഡുകളില്‍  നിറയെ അണുക്കളും ബാക്ടീരിയകളും കീടനാശിനികളും അടങ്ങിയിരിക്കുന്നു.  അതുകൊണ്ട് വൃത്തിയായി കഴുകിയ ശേഷം മാത്രം കഴിക്കണം.

ശീതീകരിച്ച സ്ട്രാബെറികള്‍ നോറോ വൈറസിന്റെ വിഹാര കേന്ദ്രങ്ങളാണ്. ശരിക്കും ചൂടാക്കാതെ ഇവ കഴിച്ചാല്‍ ശര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ കുട്ടികളില്‍ ഉണ്ടാകും. 11000 കുട്ടികളിലാണ് ജര്‍മ്മനിയില്‍ മാത്രം പോയ വര്‍ഷം  വയറസ് ബാധയുണ്ടായത്.

ഇത്തരത്തില്‍  വയറസ്  ബാധമൂലം   യൂറോപ്പിലും അമേരിക്കയിലും വ്യാപകമായി  മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് A) രോഗ ബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കട്ടിംഗ് ബോര്‍ഡുകള്‍ നാം ദിവസവും  ഉപയോഗിക്കുന്ന ഇവ ടോയിലറ്റ് സീറ്റിനേക്കാള്‍ അണുക്കളെ വഹിക്കുന്നവയാണ്. പ്രത്യേകിച്ച് തടികൊണ്ടുണ്ടാക്കിയവ. ഇവ വെറുതെ കഴുകാതെ,  ശരിക്കുള്ള സോപ്പുകള്‍ ഉപയോഗിച്ച് കഴുകുക. ഇടയ്ക്കിടെ ഈ പലകകള്‍ മാറ്റി പുതിയവ ഉപയോഗിക്കുക.

പാത്രങ്ങള്‍ കഴുകുവാന്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍ സ്ക്രബ്ബറുകള്‍ തുടങ്ങിയവയില്‍ ദശലക്ഷക്കണക്കിന് സൂക്ഷ്മാണുക്കള്‍ ജീവിക്കുന്നതായി ജര്‍മ്മന്‍ സ്ഥാപനമായ TUV വെളിപ്പെടുത്തുന്നു. ഈ വസ്തുക്കള്‍ കൃത്യ സമയത്ത് മാറ്റി പുതിയവ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം.

ഫ്രിഡ്ജുകള്‍ അണുക്കള്‍ പെരുകുന്ന മറ്റൊരിടമാണെന്ന് വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. മാസത്തിലൊന്നെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കുക, പാചകം ചെയ്യാത്തതും ചെയ്തതുമായ വസ്തുക്കള്‍ തരംതിരിച്ച് വയ്ക്കുക, ഭക്ഷണ സാധനങ്ങള്‍ അടച്ചുമാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

 

Advertisment