Advertisment

സ്വിസ്സ് മലയാളി ജസമ്മ ടോമി തോണ്ടാംകുഴി നിര്യാതയായി

New Update

publive-image

Advertisment

സൂറിക്ക്: വിവിധ പ്രവാസി സംഘടനകളിലെ മുഖ്യപ്രവർത്തകൻ, മലയാളീസ് .സി.എച്ച് ഓൺലൈൻ പത്രം എന്നിവയുടെ അമരക്കാരനുമായ ടോമി തൊണ്ടാംകുഴിയുടെ ഭാര്യ  ജെസ്സമ്മ (48) നിര്യാതയായി. കുറവിലങ്ങാട് കണ്ണന്തറ ജോർജ് , ഗ്രേസി ദമ്പതികളുടെ മുത്തപുത്രിയാണ് പരേത. ഏക മകന്‍ ജെഫിൻ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

 

സഹോദരങ്ങൾ : സ്വിസ് മലയാളിയായ റീനി ജിമ്മി ശാസ്താംകുന്നേൽ (സൂറിച്ച്), മെജി ജോർജ് (കുറവിലങ്ങാട്), ഷെനി സിജോ കുരിശിങ്കൽ (ഓസ്‌ട്രേലിയ ).
കുഞ്ഞമ്മ കൊച്ചാട്ട് , തങ്കമ്മ ചിറ്റക്കാട്ട് , സണ്ണി ചെറുപള്ളിക്കാട്ട് (എല്ലാവരും സ്വിറ്റ്‌സർലാൻഡ് ) എന്നിവരുടെ സഹോദരി പുത്രിയുമാണ് പരേത. തോമസ് മണ്ണഞ്ചേരി, ജോയികൊച്ചാട്ട്, ജോണി ചിറ്റക്കാട്ട്, റോസി ചെറുപള്ളിക്കാട്ട്,ജിമ്മി ശാസ്താംകുന്നേൽ, സി ജോ കുരിശിങ്കൽ, മാത്യൂ മണ്ണഞ്ചേരി, ജോയി മണ്ണഞ്ചേരി, സിറിയക്ക് മുടവൻകുന്നേൽ,കുഞ്ഞച്ചൻ പനക്കൽ എന്നിവർ സ്വിറ്റ്‌സർലണ്ടിൽ താമസമാക്കിയ ബന്ധുക്കളാണ്.
 എല്ലാ പൊതുപരിപാടികളിലും ടോമിയോടൊപ്പം നിറസാന്നിധ്യമായിരുന്നു ജെസ്സമ്മ.എല്ലാവരോടും നിറ പുഞ്ചിരിയോടെ സൗമ്യമായി പെരുമാറിയിരുന്നവ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു.
ജൂലൈ11 ബുധനാഴ്ച വൈകുന്നേരം മൃതദേഹം  കുറവിലങ്ങാട്ടുള്ള തൊണ്ടാംകുഴി വസതിയിൽ പൊതു ദർശനത്തിന് വക്കുകയും തുടർന്ന് 12 വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്ശുശ്രൂഷകൾ സ്വവസതിയിൽ ആരംഭിക്കുകയും തുടർന്ന് കുറവിലങ്ങാട് സെന്റ്. മേരീസ് ഫൊറോനാ ദേവാലയ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
പരേതയുടെ ആത്മശാന്തിക്കായി ജൂലൈ 11 ന് ബുധനാഴ്ച്ച വൈകിട്ട് 6.30 ന് സെൻറ് .സൂറിച്ച് തെരേസാ പള്ളിയിൽ സീറോ മലബാർ കാത്തലിക് സമൂഹം ദിവ്യ ബലിയുംതിരുകർമ്മങ്ങളും നടത്തുന്നമായിരിക്കും.
സ്വിറ്റ്‌സർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകളും മാധ്യമങ്ങളും ,ഹലോ ഫ്രണ്ട്സ് സോഷ്യൽ മീഡിയ കൂട്ടായ്മ, മലയാളീസ് സി.എച്ച് എഡിറ്റോറിയൽ ബോർഡ് എന്നിവരും കാത്തലിക് കമ്യൂണിറ്റിയും അനുശോചനം രേഖപ്പെടുത്തി.
Advertisment