Advertisment

നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ 'അമാവാസി പിതൃ തർപ്പണം' ആഗസ്റ്റ് 11 ന് നോട്ടിംങ്ങ്ഹാമിൽ

New Update

നോട്ടിംങ്ഹാം:  നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ നോട്ടിംങ്ങ്ഹാഹാമിൽ വച്ച് ആഗസ്റ്റ് 11 ന് പിതൃബലിയർപ്പണം നടക്കും. കർക്കിടക മാസത്തിൽ മൺമറഞ്ഞ പിതൃക്കൾക്ക് ബലിയർപ്പിക്കുക എന്നത് ഹൈന്ദവർ ആചരിക്കുന്ന ഒരു ധർമ്മമാണ്.

Advertisment

publive-image

നമസ്തേ ധന്യാത്മൻ ശ്രദ്ധയോട് കൂടി ചെയ്യേണ്ടത് 'ശ്രാദ്ധം'. സമസ്ത പാപങ്ങളും തീർത്തു പിതൃപ്രീതിക്ക്‌ ഏറ്റവും പ്രധാനമായ ശ്രാദ്ധകർമം NCKHH -UK യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 11 നടത്തപ്പെടുന്നു. രാവിലെ 10.30 മുതലാണ് അമാവാസി പിത്യ തർപ്പണം ആരംഭിക്കുന്നത്. പരിപാവനമായ ഈ ചടങ്ങിൽ പങ്കെടുത്തു ജന്മപുണ്യം നേടുവാൻ എല്ലാവരെയും ഭാരവാഹികൾ സാദരം സ്വാഗതം ചെയ്യുന്നു.

വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ദയവായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപെടുക:

സുരേഷ് ശങ്കരൻ കുട്ടി - 07940 658142

ഗോപകുമാർ - 07932 672467

പ്രശാന്ത് - 07863 978338

വിപിൻ - 07846145510.

Advertisment