Advertisment

ഇറ്റാലിയൻ പ്രസിഡണ്ട് സെർജിയോ മത്തറെല്ല ദേശീയവല്ക്കരണത്തെ തീവ്രമായി എതിർത്തു

New Update

ഇറ്റലി:  റോം വെള്ളിയാഴ്ച (9 -2 -2018) കൂടിയ ക്യാബിനറ്റ് യോഗത്തിൽ ഇറ്റലിയുടെ പ്രസിഡണ്ട് സെർജിയോ മത്തറെല്ല ദേശീയവൽക്കരണത്തിനെതിരായി ശക്തമായി എതിർക്കുകയുണ്ടായി.

Advertisment

കഴിഞ്ഞ ദിവസം വിദേശികൾക്ക് നേരെ നടന്ന വെടിവയ്‌പ്പിലും, അമേരിക്കൻ പ്രസിഡണ്ട് ട്രമ്പിന്റെ നിയമങ്ങൾ ശരിവച്ചുകൊണ്ടു ബെർലുസ്കോണി പരസ്യമായി വെല്ലുവിളിച്ചു നടത്തിയ ദേശീയവത്കരണത്തെയും മത്തറെല്ല ശക്തമായി എതിർക്കുകയാണ് ചെയ്തത്.

publive-image

അടുത്ത മാസം നടക്കുവാനിരിക്കുന്ന പാർലമെന്ററി ഇലക്ഷനെ ഇങ്ങനൊരു നിയമം കൊണ്ടുവന്നാൽ നന്നായി ബാധിക്കുമെന്നും സ്വദേശികൾ എന്നല്ല വിദേശികളെയും തങ്ങളുടെ സഹോദരങ്ങളായി കാണണമെന്നും പ്രസിഡണ്ട് എടുത്തു പറഞ്ഞു.

1943, 1945 ലും ദേശീയവൽക്കരണം വേണമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ യുക്കോസ്ലോവാക്കിയൻ പട്ടാളം സ്ലോവേനിയ, ക്രൊയേഷ്യ ബോർഡറായ ഇറ്റലിയുടെ നോർത്ത് സൈഡിൽ ആയിരത്തിൽപ്പരം ഇറ്റാലിയൻകാരെ കൂട്ടക്കൊല നടത്തിയ ഓർമ്മാചരണമായ ഫെബ്രുവരി 10 ഓർമ്മ വേണമെന്നും ചൂണ്ടിക്കാട്ടി. ദേശീയവൽക്കരണം കൂടുതൽ ദോഷം ചെയ്യുമെന്നും അന്നത്തേതിലും കൂടുതൽ ദോഷം ഇറ്റലിക്ക് സംഭവിക്കുമെന്നും മത്തെറെല്ല പറഞ്ഞു.

publive-image

2014 മുതൽ ഇന്നുവരെ ഏതാണ്ട് (630,000) ആറ് ലക്ഷത്തി മുപ്പതിനായിരം ആളുകൾ ഇറ്റലിയിലേക്ക് കുടിയേറിയതായും പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മചെരാതയിൽ നടന്ന വെടിവയ്പ്പിൽ നിരവധി ആഫ്രിക്കൻ രാജ്യക്കാർക്ക് പരിക്കേറ്റതായും കൂട്ടിച്ചേർത്തു.

ലുക്കാ ട്രെയിനി (28) എന്ന ചെറുപ്പക്കാരൻ നൈജീരിയക്കാർക്ക് നേരെയുള്ള വെടിവയ്പിൻറെ ലഷ്യം ഇറ്റാലിയൻ സ്ത്രീയെ മ്രഗീയമായി നൈജീരിയക്കാരാൽ കൊലചെയ്യപ്പെട്ടതാണ് കാരണമെന്ന് പോലീസിനോട് മൊഴി നൽകിയതായി ഇറ്റാലിയൻ പ്രഡിഡന്റ് സെർജിയോ മ ത്തറെല്ല ചൂണ്ടിക്കാട്ടി. ഇനിയും ഇതുപോലുള്ള പ്രവർത്തികൾ ആവർത്തിക്കരുതെന്ന് സഭയിൽ എടുത്തു പറഞ്ഞു.

Advertisment