Advertisment

സ്വിറ്റസർലൻഡിലെ എയ്ഞ്ചല്‍സ് ബാസല്‍ സംഘടിപ്പിക്കുന്ന ചാരിറ്റി ലോഞ്ച് ഈവന്റ് നവം. 18 ന്

New Update

സ്വിറ്റസർലൻഡിലെ ബാസൽ കേന്ദ്രമായി പ്രവർത്തിക്കുന്ന വനിതാ ജീവകാരുണ്യ കൂട്ടായ്‌മയായ Angelsbasel സംഘടിപ്പിക്കുന്ന Charity Lunch Event ഈ വർഷവും സെൻറ് ആൻറണീസ് ഇടവക സമൂഹത്തോട് ചേർന്നുകൊണ്ട് നവംബർ 18 ഞായറാഴ്ച 11.30 ന് സെൻറ് ആൻറണീസ് ദേവാലയഹാളിൽ വച്ച് നടത്തപ്പെടുന്നു.

Advertisment

publive-image

Kerala Cultural and Sports Club (KCSC) ൻറെ വനിതാ ചാരിറ്റി വിഭാഗമായ Angelsbasel വർഷങ്ങളായി ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ പ്രളയ ദുരിത മേഖലകളിൽ Angelsbasel സഹായഹസ്തവുമായി തുടക്കത്തിൽ തന്നെ സേവനം ആരംഭിച്ചിരുന്നു. മലയാളനാട് ഇന്നേവരെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ പ്രകൃതിദുരന്തത്തിൽ വീടും മറ്റു വരുമാനമാർഗ്ഗങ്ങളും നഷ്ട്ടപെട്ട ചില കുടുംബങ്ങൾക്ക് എങ്കിലും ഇനിയും കൈത്താങ്ങാകുവാൻ ഈ Charity Event -ലൂടെ സാധിക്കും എന്ന പ്രതീക്ഷയിലാണ് സംഘടകർ എല്ലാവരും.

ഈ വർഷത്തെ തുടർന്നുള്ള ജീവകാരുണ്യ സാമ്പത്തിക സഹായങ്ങളിൽ പ്രധാന പരിഗണന കേരളത്തിലെ പുനരധിവാസ പ്രവർത്തന മേഖലകളിൽ ആയിരിക്കും എന്ന് Angels ഭാരവാഹികൾ അറിയിച്ചു.

നവംബർ 18 ൽ നടക്കുന്ന ഈ Charity Lunch Event വിജയകരമാക്കുവാൻ മലയാളി സമൂഹത്തിൻറെ സഹായസഹകരണം Angelsbasel അഭ്യർത്ഥിക്കുന്നു.

റിപ്പോര്‍ട്ട്: ലാലു ചിറക്കല്‍

Advertisment