Advertisment

ബി ഫ്രണ്ട്‌സ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ഓണാഘോഷം സെപ്റ്റംബർ 1 ന്

author-image
admin
New Update

publive-image

സ്വിസ് മലയാളികൾക്ക് എന്നും പുതുമയുള്ള കലാകാരന്മാരെഅവതരിപ്പിച്ചിട്ടുള്ള ബി ഫ്രണ്ട്‌സ് ഈ വർഷവും സെപ്റ്റംബർ 1 ന് 'ഓണപൂത്താല'വുമായി എത്തുന്നു. പിന്നണി ഗായകനും അഭിനേതാവും യുവജനങ്ങളുടെ ഹരവും ഫാസ്റ്റ്ഗാനങ്ങളിലൂടെയും സ്നേഹഗാനങ്ങളിലൂടെയും സംഗീതത്തിൻറെമാസ്മരിക ലോകം സൃഷ്ഠിക്കുന്ന സിദ്ധാർത്ഥ മേനോൻ, ഫ്‌ളവേഴ്‌സ്ടീവിയിലൂടെ ജനലക്ഷങ്ങളുടെ ആരാധനാപാത്രവും വിവിധസ്വരങ്ങളിലൂടെ സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യവും നല്ലൊരുവയലിനിസ്റ്റുമായ ലക്ഷ്മി ജയൻ, കലാഭവൻ മണിയുടെ തുടർച്ചക്കാരിയുംചാലക്കുടിക്കാരിയുമായ പ്രസീത, വാദ്യോപകരണങ്ങളിലൂടെ ഇന്ദ്രജാലംതീർക്കുന്ന മനോജ് എന്നിവരോടൊപ്പം നൃത്തത്തിന്റെ വിസ്മയ കാഴ്ചകൾതീർക്കാൻ നൂറ്റിമുപ്പത്തിലധികം കലാ പ്രതിഭകളെ അണിനിരത്തി സൂര്യ ശില്പ തളിയത്തിന്റെ നേതൃത്വത്തിൽ നൂറു നിറങ്ങൾ വാരി വിതറുന്ന നൃത്ത വിരുന്ന്, ജോസ് പല്ലിശ്ശേരിയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഇത്തവണത്തെആകർഷണങ്ങളാണ്.

കുടുംബ സമേധം ഓണം ആസ്വദിക്കുവാൻസാധിക്കുന്ന തരത്തിലായിരിക്കും ടിക്കറ്റ് നിരക്ക്.  ബി ഫ്രണ്ട്സിന്റെ ഈ ഓണാഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Advertisment