Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ പിന്‍വലിച്ച നോട്ടുകളില്‍ ഒരു ബില്ല്യന്‍ ഇപ്പോഴും തിരികെയെത്തിയിട്ടില്ല

New Update

publive-image

Advertisment

സൂറിച്ച്:  1976 ല്‍ പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കുവാനുള്ള കാലാവധി തീരുവാന്‍ രണ്ടു വര്‍ഷം ശേഷിക്കെ ഇനിയും മടങ്ങി വരാനുള്ള നോട്ടുകളുടെ എണ്ണം ഒരു ബില്യനിലധികം. നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷം 20 വര്‍ഷത്തിനുള്ളില്‍ ഇവ നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിരിക്കാം എന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് ഈ നോട്ടുകളുടെ വിനിമയ മൂല്യം തന്നെ ഇല്ലാതായതായി കണക്കാക്കിയിരുന്നു.

publive-image

എന്നാല്‍ പാര്‍ലമെന്റ് ഈ തീരുമാനത്തില്‍ വ്യതിയാനം വരുത്തുവാന്‍ ആഗ്രഹിക്കുകയും ഇങ്ങനെ നോട്ടുകളുടെ വിനിമയ മൂല്യം ഇല്ലാതാക്കിയാല്‍ ഇത് കൈവശം ഉള്ള വ്യക്തിയോ വ്യക്തികളോ പൊടുന്നനെ വെറും കടലാസ് തുണ്ടുകളുടെ ഉടമകളായി മാറും എന്നതുകൊണ്ട് തീരുമാനം മാറുകയും പഴയ നോട്ടുകള്‍ മാറുവാനുള്ള കാലാവധി അനിശ്ചിത കാലത്തേക്ക് നീട്ടി നല്‍കുകയും ചെയ്തു.

publive-image

ഇങ്ങനെ 6-)൦ സീരിയലിലൂടെ 1976 ല്‍ പിന്‍വലിച്ച നോട്ടുകള്‍ മാറിയെടുക്കുവാനുള്ള കാലാവധി 2020 ല്‍ അവസാനിക്കാനിരിക്കെ ഒരു ബില്യനിലധികം നോട്ടുകളാണ് മടങ്ങി വരാനുള്ളത് എന്നതാണ് സര്‍ക്കാരിനെ കുഴയ്ക്കുന്ന ചോദ്യം.

Advertisment