Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ നാളെ , ജൂലൈ ഒന്നിന് , എര്‍ലോയ്സര്‍ ദേവാലയത്തില്‍

New Update

publive-image

Advertisment

സൂറിക്ക്:  സ്വിറ്റ്സര്‍ലന്‍ഡിലെ സുറിയാനി ക്രൈസ്തവര്‍ ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍തോമായുടെ ദുക് റാന തിരുനാള്‍ കൊണ്ടാടുന്നു.

സീറോ മലബാര്‍ ക്രൈസ്തവരുടെ സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും വലിയ തിരുനാളാണ് ദുക് റാന തിരുനാള്‍. ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ തോമ്മായുടെ ഓര്‍മ്മപ്പെരുന്നാള്‍ ,  സൂറിക്കിലെ സോളിക്കര്‍ സ്ട്രാസ്സെയിലുള്ള എര്‍ലോയ്സര്‍ ദേവാലയത്തില്‍ വച്ച് ജൂലൈ ഒന്ന് ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്.

ഞായറാഴ്ച  വൈകുന്നേരം 4 30 ന്  ആഘോഷമായ വി. കുര്‍ബാനയോടെ  തിരുക്കര്‍മ്മങ്ങള്‍  ആരംഭിക്കും , കുര്‍ബാനക്കുശേഷം  പ്രദക്ഷിണവും  സ്നേഹ വിരുന്നും  നടക്കും .

ഈ വര്‍ഷത്തെ  പ്രസുദേന്തിമാര്‍ നിര്‍മ്മല- സെബാസ്റ്റ്യന്‍ വാളിപ്ലാക്കല്‍,ലൈല - ജോജാന്‍  മ്ലാവില്‍ ,റെമി- ഷീമോള്‍ ശ്രാമ്പിചിറ,ദീപു- സുബി  ഉള്ലാട്ട് , ആലിസ്-  ടോം  വാരിയത്തുകാല , വത്സല- സിറില്‍  കണ്ണേകുളത്തെല്‍  എന്നിവരും  . തിരുന്നാള്‍  കമ്മിറ്റിക്കു നേതൃത്വം  നല്‍കുന്നത്  അഗസ്റ്റിന്‍  മാളിയേക്കല്‍ , ജയിംസ്  ചിറപ്പുറത്ത് ,സ്റ്റീഫന്‍ വലിയനിലം , ബേബി  വട്ടപ്പലം എന്നിവരുമാണ്

ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ത്തോമായുടെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി, ഫാ. ബിനോയി  കൂറ്റനാല്‍ എന്നിവര്‍  അറിയിച്ചു.

 

Advertisment