Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ , ഫാ. ഡെന്നി കിഴക്കരക്കാട്ടിന്‍റെ പൗരോഹിത്യ വാര്‍ഷികം ആഘോഷിച്ചു

New Update

publive-image

Advertisment

 

സൂറിക്ക്:  സ്വിറ്റ്സര്‍ലന്‍ഡിലെ കൂര്‍ രൂപതയിലെ സെ. അന്തോണിയോസ് ഇടവക വികാരി ഫാ. ഡെന്നി കിഴക്കരക്കാട്ടിന്റെ  പൗരോഹിത്യ സ്വീകരണത്തിന്റെ രണ്ടാം വാര്‍ഷികം മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. മാനന്തവാടി രൂപതാംഗമായ ഫാ. ഡെന്നി കിഴക്കരക്കാട്ട് സ്വിറ്റ്സര്‍ലന്‍ഡിലെ കൂര്‍ രൂപതയ്ക്ക് വേണ്ടിയാണ് പൗരോഹിത്യം സ്വീകരിച്ചത്.

publive-image

 

ഞായറാഴ്ച വൈകിട്ട് എഗ്ഗില്‍ നടന്ന  പരിപാടികളില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു. സെ. അന്തോണിയോസ് ദേവാലയത്തിലര്‍പ്പിച്ച കൃതജ്ഞത ബലിയോടനുബന്ധിച്ചാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബ്ബാനയില്‍ ഫാ. ഡെന്നി കിഴക്കരക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

publive-image

ഫാ. മാര്‍ട്ടിന്‍ പയ്യപ്പള്ളി സി എം  ഐ, ഫാ. സെബാസ്റ്റ്യന്‍ തയ്യില്‍, ഫാ. ഗാംബ, ഫാ. സൂട്ടര്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

publive-image

 

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം പാരിഷ് ഹാളില്‍ നടന്ന അനുമോദന യോഗം ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യന്‍ തയ്യില്‍ സ്വാഗതവും ഫാ. ഗാംബ, ബിജു പാലത്തറയ്ക്കല്‍ , സി . ലിജി  മരിയ കിഴക്കരക്കാട്ട് എഫ് സി സി  ( ജര്‍മ്മനി ) എന്നിവര്‍ ആശംസകളുമര്‍പ്പിച്ചു.

publive-image

വയനാട് കിഴക്കരക്കാട്ട് ജോര്‍ജ്ജിന്റെയും മേരിയുടെയും (മാപ്പിളക്കുന്നേല്‍, വയനാട്) മകനാണ് ഫാ. ഡെന്നി.  ഡെറ്റ്സി മാത്യു കല്ലന്‍കുളങ്ങര, ഡെത്സി ജോസഫ് പടിഞ്ഞാറേപന്നിവയല്‍,ഡെയ്നി ഷോണി താമരച്ചാലില്‍, ഡാന്‍റ്റോ കിഴക്കരക്കാട്ട്  എന്നിവരാണ് സഹോദരങ്ങള്‍.

publive-image

മാനന്തവാടി മൈനര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം, വാരണാസി  സര്‍വ്വകലാശാലയില്‍  നിന്നും  തത്വശാസ്ത്രത്തില്‍  ബിരുദം കരസ്ഥമാക്കി,    ദിവംഗതനായ ബത്തേരി രൂപതാധ്യക്ഷന്‍ ഗീവറുഗീസ് മാര്‍ ദിവന്ന്യാസിയോസ് തിരുമേനിയുടെ പ്രത്യേക താല്പര്യ പ്രകാരം  2009 ല്‍ കൂര്‍ രൂപതാംഗമായി, 2 വര്‍ഷം ജെറുസലേമില്‍  ഉപരിപഠനം  നടത്തി ,  2016 ല്‍ രൂപതയ്ക്ക് വേണ്ടി വൈദിക പട്ടം സ്വീകരിച്ചു.

publive-image

 

പരിപാടിയുടെ   ഫോട്ടോകള്‍ കാണുവാന്‍  താഴെയുള്ള  ലിങ്കില്‍  ക്ലിക്ക്  ചെയ്യുക; ഫോട്ടോസ് , മാത്യു ആവിമൂട്ടില്‍

https://photos.app.goo.gl/Tt8eyDakDN4Qb8SA6

Advertisment