Advertisment

'സ്വർഗ്ഗാണ് ഞമ്മടെ സ്വിറ്റ്സർലാണ്ട്' എന്ന ഗാനം സംഗീത സംവിധായകൻ ഗോപി സുന്ദര്‍ പ്രകാശനം ചെയ്തു

New Update

publive-image

Advertisment

സൂറിക്ക് .  പച്ചപുൽത്തകിടികളും ശാന്തനീലജലാശയങ്ങളും, ഹരിതതാഴ്‌വരകളും, ഹിമഗിരിശൃംഗങ്ങളും, മലകൾ ചുരത്തുന്ന പളുങ്കു ജലധാരകളും, മലർക്കാവുകളും നിറഞ്ഞ പർവ്വത ഗ്രാമ പറുദീസയായ സിറ്റ്സർലണ്ടിലൂടെ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികളുടെ കണ്ണ് വർണ്ണ മനോഹരകാഴ്ചകൾ കണ്ട് കണ്ട്‌ കൊതി തീരും.

ശാന്തിയും, സമാധാനവും, സമ്പന്നതയും, സന്തുഷ്ടിയും, പ്രകൃതിഭംഗിയും കൂടിച്ചേർന്ന സഞ്ചാരികളുടെ സ്വർഗ്ഗത്തിന്റെ ചാരുത ഒട്ടും ചോരാതെ ‌ഭാവതരളിതമായ വരികൾകളിലൂടെ, ചോക്ലേറ്റ് മുധുര നാദത്തിലൂടെ, വർണ്ണ മനോഹര ചിത്രങ്ങൾ പീലി നിവർത്തിയാടുന്ന നയനമനോഹര കാഴ്ചകളിലൂടെ സ്വിസ്സിലെ ഒരു കൂട്ടം കലാകരൻമാർ ഒരുക്കിയ ആൽബമാണ്, സ്വർഗ്ഗാണ് ഞമ്മടെ സ്വിറ്റ്സർലാണ്ട്.

1948 ആഗസ്റ്റ്‌ 14 നു ഇന്ത്യയും സ്വിറ്റ്സർലണ്ടും തമ്മിൽ ഡൽഹിയിൽ സൗഹൃദ കരാറിൽ ഒപ്പു വച്ചു. അന്നുമുതൽ സ്വതന്ത്രഭാരതത്തിന്റെ ആദ്യ സുഹൃത്താണ് സ്വിറ്റ്സർലണ്ട്‌‌. 2018 ൽ ഇരുരാജ്യങ്ങളും സൗഹൃദത്തിന്റെ സപ്തതി‌ ആഘോഷിക്കുന്ന വേളയിൽ അരനൂറ്റാണ്ടിലേറെയായി സ്വിസ്സിൽ‌ കുടിയേറിയ മലയാളികളുടെ സ്വിസ്സിനോടുള്ള സമർപ്പണമാണ്, സ്വർഗ്ഗാണ് ഞമ്മടെ സ്വിറ്റ്സർലാണ്ട്‌ എന്ന ആൽബം.

‘മരതകപ്പട്ടുടുത്ത’ മലയാള നാട് പോലെ അതിമനോഹരിയായ സ്വിറ്റ്സർലണ്ട്‌. വയലാർ പാടിയതുപോലെ സ്ത്രീധനമായി കിട്ടിയിരിക്കുന്ന പുഴകൾ മലകൾ പൂവനങ്ങൾ, ഇവയുടെയെല്ലാം അവർണ്ണനീയമായ മാസ്മരിക ഭംഗി തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത ഫൈസൽ കാച്ചപ്പള്ളി തന്നെയാണ് ആൽബത്തിന്റെ സംവിധാനവും, പാട്ട് റെക്കോർഡിങ്ങും നിർവഹിച്ചിരിക്കുന്നത്‌. ‌

യുകെയിൽ യുക്മ സ്റ്റാർ സിഗർ 3 യിലെ മത്സരാർത്ഥിയായി പങ്കെടുത്ത പേളി പെരുംപള്ളിലാണ് സ്വിസ്സ്‌ വാച്ചിന്റെ കൃത്യതയോടെ കിറു കൃത്യമായി ശ്രുതിലയ രാഗസ്വരമാധുരിയോടെ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌.

പുതു തലമുറയിലെ ആലാപനഭംഗിയുള്ള ഗായികയായ പേളി, ബാസലിലെ ജോയി, ജെസ്സി പെരുംപള്ളിൽ ദമ്പതിമാരുടെ മൂത്ത പുത്രിയാണ്. സ്വിറ്റ്സർലണ്ടിന്റെ മാദകഭംഗി ക്യാൻവാസിലെന്നപോലെ വരികളിൽ വരച്ചത്‌ ടോം കുളങ്ങരയും, സംഗീതത്തിന്റെ മേൽനോട്ടം നിർവഹിച്ചത്‌ ജയ്‌സൺ കരേടനുമാണ്.

കേരള സംസ്ഥാന അവാർഡ്‌ ജേതാവും, ബിഗ്‌ ജി ബാൻഡിന്റെ ഉടമയുമായ പ്രസിദ്ധ സംഗീത സംവിധായകൻ  ഗോപിസുന്ദർ, ഗൂഡാലോചന എന്ന സിനിമയ്ക്ക്‌ വേണ്ടി സഗീതം നൽകിയ ഖൽബിലെ തേനൊഴുകണ കോയിക്കോട്‌ എന്ന പാട്ടിന്റ അനുകരണമാണ് സ്വർഗ്ഗാണ് ഞമ്മടെ സ്വിറ്റ്സർലാണ്ട്.

 

 

Advertisment