Advertisment

കേളി കലാമേള രജിസ്ടേഷൻ ഏപ്രിൽ 15 വരെ

author-image
admin
New Update

സൂറിച്ച്:  സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സംഘടനയായ കേളി വര്ഷം തോറും അണിയിച്ചൊരുക്കുന്ന യുവജനോത്സവം കലാമേള മെയ് 19, 20 തീയ്യതികളിൽ സൂറിച്ചിൽ അരങ്ങേറും. കലാമേളയിലെ വിവിധ മത്സരങ്ങൾക്ക് പേര് രെജിസ്റ്റർ ചെയ്യേണ്ടവർ ഏപ്രിൽ 15 ന് മുമ്പായി രെജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ ബിന്ദു മഞ്ഞളി അറിയിച്ചു.

Advertisment

publive-image

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമായി മുന്നൂറോളം കലാകാരികളും കലാകാരന്മാരും പങ്കെടുക്കുന്ന മത്സരവേദി ആണ് കേളി കലാമേള. മുന്നോറോളം മത്സരാർത്ഥികൾ ,മൂന്ന് സ്റ്റേജുകൾ , മുപ്പതോളം വിധികർത്താക്കൾ , ഭക്ഷണത്തിന്റെ കലവറ ഒരുക്കുവാൻ മാത്രം അമ്പതോളം പ്രവർത്തകർ. രണ്ട് ദിനം മുഴുവൻ നീണ്ടു നിൽക്കുന്ന യൂറോപ്യൻ യുവജനോത്സവത്തിന് പ്രത്യേകതകൾ ഏറെയാണ്.

നൃത്തനൃത്ത്യേതര മത്സരങ്ങൾക്ക് പുറമെ ഫോട്ടോഗ്രാഫിയും, ഓപ്പൺ പെയിന്റിങ്ങും, ഷോർട്ട് ഫിലിമിലും മത്സരം ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യൻ എംബസ്സി , സൂര്യ ഇന്ത്യ എന്നിവരുടെ പിന്തുണയോടെയും സഹകരത്തോടെയുമാണ് കേളി കലാമേള സ്വിറ്റ്‌സർലണ്ടിന്റെ ചത്വരത്തിൽ അരങ്ങേറുന്നത്. സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ പട്ടങ്ങൾക്ക് പുറമെ ഏറ്റവും നല്ല പെർഫോമർക്ക് ഫാ.ആബേൽ മെമ്മോറിയൽ അവാർഡും നൽകുന്നതാണ്. ജേതാക്കൾക്ക് എല്ലാവർക്കും കേളി ട്രോഫിയും സെർട്ടിഫിക്കേറ്റും നൽകി ആദരിക്കും.

രെജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം. www.kalamela.com എന്ന വെബ്‌സൈറ്റിലൂടെ രെജിസ്ട്രേഷൻ ചെയ്യണം. ഏപ്രിൽ 15 വരെയേ രെജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂവെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment