Advertisment

സ്വിസ്സ് - കേരളാ വനിതാ ഫോറം സംഘടിപ്പിച്ച ഏകദിന യാത്ര

New Update

ത് മനോഹരമായ ഒരു ദിനത്തിന്റെ ഓർമ്മകളാണ്. സ്വിസ്സ്- കേരളാ വനിതാ ഫോറത്തിന് അവളുടെ ഓർമ്മചെപ്പിൽ സൂക്ഷിക്കാൻ തിളങ്ങുന്ന പൊൻ തൂവലായി മാറി ഈ കഴിഞ്ഞ സെപ്റ്റംബർ എട്ട്.

Advertisment

ഇത്തവണത്തെ ഞങ്ങളുടെ ഏകദിന യാത്ര ബാസൽ ആർലസ്ഹൈമിൽ സ്ഥിതി ചെയ്യുന്ന ആൻന്ത്രോപോസോഫിയുടെ പ്രധാന ആസ്ഥാനമായ ഗോത്തിയാന ത്തിലേക്കായിരുന്നു. പ്രകൃതിയുടെ ആത്മാവിനെ തൊട്ടറിഞ്ഞാണ് റുഡോൾഫ് സ്റ്റൈനർ 1928 ൽ ഇതു രൂപകൽപ്പന ചെയ്തത്.

publive-image

ഏതാണ്ട് എട്ടരയോടെ ഡോർണാഹ് റെയിൽവേസ്‌റ്റേഷനിൽ കണ്ടുമുട്ടിയ ഞങ്ങൾ ഒൻപത്‌ മണിയോടെ ഗോത്തിയാനത്തിലെ Sculpture university യിൽ എത്തിച്ചേർന്നു.

പിന്നീടുള്ള രണ്ടു മണിക്കുർ എൽക്കെ ഡൊ മോനിക്കിന്റെ നേത്യത്വത്തിൽ ഞങ്ങൾ അനുഭവിച്ചറിഞ്ഞത് സ്വന്തം കൈകളിൽ ഉരുത്തിരിഞ്ഞ വിവിധ കളിമൺ ശിൽപ്പങ്ങളിലൂടെ പ്രക്യതിയുടെ നൻമയും, ഭൂമിയുടെ കരുത്തും, സൂര്യന്റെ തേജസ്സും മനസ്സിൽ തൊട്ടറിയുവാനാണ്. ഇത് ഞങ്ങൾക്കേവർക്കും വളരെ തിടുക്കത്തിൽ നമ്മുടെ ഭൂതകാലത്തിലേക്കും, സംസ്ക്കാരത്തിലേക്കുമുള്ള ഒരു മടക്കയാത്രയായിരുന്നു .

മനുഷ്യന്റെ ഉള്ളിലുള്ള ആത്മാവാകുന്ന ദൈവീക തേജസ്സിനെ തിരിച്ചറിയാനും അത് സ്നേഹമായി മറ്റുള്ളവരിലേക്ക് പ്രതിഫലിക്കുന്നത് എങ്ങിനെയെന്നും ഞങ്ങളിവിടെ തിരിച്ചറിഞ്ഞു.

പിന്നീട് ശ്രീമതി ഇറ്റ്കെ സിബെറോവ ഞങ്ങളെ പരിചയപെടുത്തിയത് ഒയുരെത് മി (Eurethmie ) യുടെ മനോഹാരിതയാണ്. താളാത്മകമായ ചുവടു വയ്പ്പുകളിലൂടെ ശരീരത്തെയും മനസ്സിനെയും ആത്മാവിൽ കേന്ദ്രീകരിക്കുകയായിരുന്നു ഞങ്ങളിവിടെ.

publive-image

നമ്മുടെ സംസ്ക്കാരവും, പാരമ്പര്യവും, വിശ്വാസവും പകർന്നു തന്ന കരുത്തിൽ ഈ ഭൂമിയിൽ ഉറച്ചു നിന്നു കൊണ്ട് സ്നേഹമായി മുന്നോട്ട് പ്രതിഫലിക്കാനുള്ള ഒരു വഴിയാണ് ഒയുരെത്മി ഞങ്ങളെ പരിചയപെടുത്തിയത്.

പന്ത്രണ്ടു മണിയോടെ ഉച്ചഭക്ഷത്തിന് എത്തിയ ഞങ്ങളെ വരവേറ്റത് രുചിയേറിയ നാടൻ വിഭവങ്ങളായിരുന്നു.

publive-image

വീണ്ടും രണ്ടു മണിയോടെ ഗോത്തിയാനത്തിൽ തിരിച്ചെത്തിയ ഞങ്ങളെ സ്വികരിക്കാൻ പ്രശസ്ത സംഗീത വിദഗ്ധയും ഗോത്തിയാനത്തിലെ അദ്ധ്യാപിക കൂടിയായ ആസ്ട്രിഡ് പ്രോക്കോഫിവ് എത്തിയിരുന്നു.

publive-image

ഗോത്തിയാനത്തിന്റെ ചരിത്രത്തെകുറിച്ചും, പ്രകൃതിയൊടിണങ്ങിച്ചേർന്നുള്ള ഇതിന്റെ രൂപകൽപ്പനയേ കുറിച്ചും, ദൈവീക ജ്ഞാനം തുളുമ്പുന്ന വിവിധ ശിൽപ്പങ്ങളെ കുറിച്ചും, ജീവൻ തുളുമ്പുന്ന വിവിധ ചിത്രങ്ങളെ കുറിച്ചും ആസ്ട്രിഡ് ഞങ്ങൾക്ക് വിവരിച്ചു തരുമ്പോൾ അറിയാൻ ശ്രമിക്കും തോറും ആഴം കൂടുന്ന അത്മീയതയാകുന്ന ഒരു വലിയ പ്രപഞ്ചത്തിന്റെ വാതിൽ പടിയിൽ നിൽക്കുന്ന ഒരനുഭവമായിരുന്നു ഞങ്ങളിൽ പലർക്കും.

publive-image

ഏകദേശം അഞ്ചു മണിയോടെ ഞങ്ങൾ പിരിയുമ്പോൾ മനസ്സിൽ ശാന്തതയുടെ, സന്തോഷത്തിന്റെ അലയടികൾ ഉയർന്നിരിന്നു. അപ്പോഴും അസ്തമയ സൂര്യൻ തന്റെ പൂർണ്ണതേജസ്സോടെ ജ്വലിച്ചിരുന്നു.

റിപ്പോർട്ട് - ആനിമരിയ സിറിയക്

ഫോട്ടോസ് - എലിസബത്ത് കുര്യാക്കോസ്

Advertisment