Advertisment

വിപുലമായ ചടങ്ങുകളോടെ സ്വിറ്റ്‌സർലൻഡിൽ പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു

New Update

ബേൺ:  പ്രവാസി ഭാരതീയരെ ഇന്ത്യയുമായി കോർത്തിണക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വർഷംതോറും നടത്തി വരുന്ന പി ബി ഡി ജനുവരി ഒൻപതിന് സ്വിറ്റ്‌സർലൻഡിലും നടന്നു.

Advertisment

പ്രവാസിയുടെ ഔദ്യോഗിക ജീവിതത്തിലൂടെ നേടിയെടുത്ത അറിവുകളും അനുഭവങ്ങളും ഭാരതത്തിന് വേണ്ടി വിനിയോഗിക്കുക, പുതുസംരംഭങ്ങൾ തുടങ്ങുവാൻ സഹായിക്കുക, പ്രവാസികൾ രാജ്യത്തിനു നൽകുന്ന സംഭാവനകൾ ഓർമ്മിക്കുക തുടങ്ങിയവയാണ് പ്രവാസി ഭാരതീയ ദിനത്തിന്റെ മുഖ്യ‌‌ ലക്ഷ്യങ്ങൾ. കൂടാതെ ഈ നെറ്റ് വർക്കിലൂടെ ലോകത്തിന്റെ ഇതര പ്രവാസികളുമായി ബന്ധപ്പെടുവാനുള്ള അവസരവും പ്രവാസിക്ക് ലഭിക്കുന്നു.

publive-image

2015 മുതൽ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി പ്രവാസി ഭാരതീയ ദിവസ് കൊണ്ടാടുവാൻ അവസരം ഉണ്ടെങ്കിലും ചുരുക്കം രാജ്യങ്ങളിൽ മാത്രമേ പ്രാവർത്തികമാക്കിയുള്ളൂ.

സ്വിറ്റ്‌സർലൻഡിന്റെ തലസ്ഥാന നഗരിയായ ബേണിലെ ഇന്ത്യൻ ഹൗസിൽ ജനുവരി ഒൻപതിന് വൈകിയിട്ട്‌ അഞ്ചുമണിയോടെ ആരംഭിച്ച വിപുലമായ ചടങ്ങിൽ, മലയാളി സമൂഹത്തിന്റേയും, മറ്റു സംഘടനാ പ്രതിനിധികളുടേയും നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

മലയാളി കൂടിയായ അംബാസഡർ സിബി ജോർജ് പ്രവാസി ഭാരതീയദിവസ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയിലെ സഹപ്രവർത്തകരെ സദസ്സിന് പരിചയപ്പെടുത്തുകയും, ഇന്ത്യൻ ഹൗസ് സ്വന്തം ഗൃഹമായി കരുതണമെന്ന് അംബാസഡർ അഭ്യർത്ഥിക്കുകയും ചെയ്തു. വിനയവും സ്നേഹവും കൊണ്ട് സംസാരിച്ച അംബാസഡർ സിബി ജോർജ് സന്നിഹിതരായിരുന്ന പ്രവാസികളുടെ പ്രശംസയും ഏറ്റുവാങ്ങി. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ലൈവ് ആയി പ്രക്ഷേപണം ചെയ്തു.

publive-image

പ്ലീനറി സെക്ഷനിൽ പ്രവാസികളുടെ ചർച്ച ഫസ്റ്റ് സെക്രെട്ടറി പിയൂഷ് സിംഗ് നയിച്ചു. സ്വിസ്സിലെ പ്രവാസി സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികളും വ്യക്തികളും അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വച്ചു.

രണ്ടാം സെക്‌ഷൻ സെക്കൻഡ് സെക്രട്ടറിയും മലയാളിയുമായ റോഷിണി തോംസൺ നയിച്ചു. യുവതീ യുവാക്കളായ ഇന്ത്യൻ ഒറിജിൻ ആയവരുടെ സാന്നിദ്ധ്യവും സഹകരണവും വരും നാളുകളിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ആശങ്കകളും സംശയങ്ങളും ചർച്ച ചെയ്തു. ബേണിലെ പ്രവാസി ഭാരതീയദിവസിൽ

പങ്കെടുത്ത എല്ലാവർക്കും റോഷ്‌നി തോപ്സൺ നന്ദി പറഞ്ഞു. ഇന്ത്യൻ എംബസി അതിഥികൾക്കായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

Advertisment