Advertisment

സ്വിസ്സ്-കേരള വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിച്ചു... സ്ത്രീ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ

author-image
admin
New Update

സ്വിസ്സ് -  കേരള വനിതാ ഫോറം  കഴിഞ്ഞ 8.03.2018 ന് ബാസൽ സെയ്ന്റ് അൻറ്റോണിയസ്  പള്ളി ഹാളിൽ വച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ബനാറസ് യൂണിവേഴ്സിറ്റിയിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ച ഡോ. പ്രിയങ്ക സിംഗ് ഈ യോഗത്തിൽ മുഖ്യാ തിഥിയായിരുന്നു. ഇന്ത്യൻ എംബസിയിലെ പ്രധാന സെക്രട്ടറി ഡോ. പീയുഷ് സിംഗ് ന്റെ ഭാര്യയാണ് ഡോ. പ്രിയങ്ക സിംഗ്.

Advertisment

publive-image

സ്വിറ്റ്സർലന്റിലെ  ഇതര  വനിതാ പ്രസ്ഥാനങ്ങളിലെ ഭാരവാഹികളും,അംഗങ്ങളും, സുഹൃത്തുക്കളും ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഒരുമിച്ചുകൂടി.

രാവിലെ പത്തു മണിയോടെ ആരംഭിച്ച യോഗത്തിൽ സ്വിസ്സ് - കേരള വനിതാ ഫോറം പ്രസിഡന്റ്  ലീനാ കുളങ്ങര എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

തുടർന്ന് മുഖ്യാതിഥികളായ Dr. പ്രിയങ്ക സിംഗ്, വേൾഡ് മലയാളി വനിതാ ഫോറം പ്രസിഡന്റ് മോളി പറമ്പേട്ട്, ബി.ഫ്രൺഡ്സ്  വനിതാ ഫോറം കോർഡിനേറ്റർ ജൂബി ആലാനിക്കൽ,  ആതിഥേയരായ സ്വിസ്സ്-കേരളാ വനിതാ ഫോറം പ്രസിഡന്റ് ലീനക്കുളങ്ങര, സെക്രട്ടറി അനു ലിപിൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ലോക വനിതാ ദിനം ഉത്ഘാടനം ചെയ്തു.

ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രവാസി ജീവിതത്തിന് നമുക്ക് വഴിവിളക്കുതെളിയിച്ച, നമ്മുടെ കുടുംബങ്ങളുടെയും നാടിന്റെയും സമ്പത് സമൃദ്ധിക്ക് കാരണഭൂതരായ സീനിയർ സിറ്റിസൺഷിപ്പ് വനിതകളെ  സ്വിസ്സ് - കേരള വനിതാ ഫോറം ആദരിക്കുകയുണ്ടായി. ഇവർ ഓരോരുത്തരും പങ്കുവച്ച ജീവിതാനുഭവങ്ങൾ യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും ഒരു പാട് ചിന്തിപ്പിക്കുന്നവയായിരുന്നു.

publive-image

തുടർന്നുള്ള പ്രഭാഷണത്തിൽ Dr. പ്രിയങ്കാ സിംഗ് ആഗോളതലത്തിലുള്ള സ്ത്രീ മുന്നേറ്റത്തെക്കുറിച്ചും, ഭാരതീയ സ്ത്രീ ശാക്തീകരണ ആവശ്യകതയെക്കുറിച്ചും യോഗത്തെ അറിയിച്ചു.

ലെനി ദിലീപ് ന്റെയും, റോസ് മേരിയുടെയും, ജസീന്ത ബാബു വിന്റെയും, ലിൻസി കാശം കാട്ടിലിന്റെയും മധുരമേറിയ ഗാനാലാപനം ഈ വനിതാ ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ഈ പരിപാടിയുടെ മോഡറേഷൻ നിർവഹിച്ച അനിമരിയ സിറിയക് തന്റെ കവിത എല്ലാവർക്കുമായി  പങ്കുവച്ചത് തികച്ചും വേറിട്ട ഒരു അനുഭവമായി തീർന്നു.

publive-image

അനു ലിപിൻ ചടങ്ങിൽ പങ്കെടുത്ത എല്ലാ അതിഥികൾക്കും, ഈ അന്താരാഷ്ട്ര വനിതാ ദിനം അത്യന്തം വിജയകരമാക്കി തീർക്കാൻ സഹായിച്ച എല്ലാ അംഗങ്ങൾക്കും അതുപോലെ തന്നെ  സീനിയർ സിറ്റിസൺഷിപ്പ് വനിതാ ആദരിക്കൽ ചടങ്ങിനായി ട്രോഫികൾ സ്പോൺസർ ചെയ്ത ഇൻഡ്യൻ - ഏഷ്യ സ്റ്റോർ ഉടമസ്ഥനായ ഷാജി രാമനാലിനും ഹ്രദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു.

തുടർന്ന് സ്വിസ്സ് - കേരള വനിതാ ഫോറം അംഗങ്ങൾ ഒരുക്കിയ രുചികരമായ ഭക്ഷണത്തിനു ശേഷം ഏതാണ്ട് മൂന്നു മണിയോടെ ഈ വർഷത്തെ വനിതാ ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ഈ പരിപാടിയുടെ കൂടുതൽ ഫോട്ടോസ് നിങ്ങൾക്ക് കാണാനാവുന്നതാണ്;

https://drive.google.com/drive/folders/1lSpC979OuAfjkyKStkmwckfhPNLedHl-?usp=sharing

Advertisment