Advertisment

സ്വിറ്റ്‌സർലാൻഡിൽ സ്റ്റീഫൻ ദേവസ്സി ബാൻഡ് ടിക്കറ്റ് വിൽപന കിക്ക് ഓഫ് ചെയ്തു

New Update

സൂറിച്ച്:  സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ഉള്ള പ്രമുഖ മ്യൂസിക് ബാൻഡ് സ്വിറ്റ്‌സർലണ്ടിൽ വേദി ഒരുക്കുന്നു. കേളിയുടെ ഇരുപതാം വാർഷിക, ഓണാഘോഷത്തോടനുബന്ധിച്ചാണ് സ്റ്റീഫൻ ദേവസിയും കൂട്ടരും സംഗീത നിശ ഒരുക്കുന്നത്. സെപ്റ്റംബർ 8 നാണ് വിശാലമായ ഓണാഘോഷം, പൊന്നോണം 2018 സൂറിച്ചിൽ അരങ്ങേറുന്നത്.

Advertisment

publive-image

കേളി ഒരുക്കിയ അന്താരാഷ്ട്ര യുവജനോത്സവവേദിയിൽ വച്ച് പ്രസ്തുത പ്രോഗ്രാമിന്റെ ടിക്കറ്റ് വില്പന ഉത്ഘാടനം ചെയ്തു. സ്വിറ്റ്‌സർലണ്ടിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിൽ നിന്നും റോസാ റാഫേൽ ആദ്യ ടിക്കറ്റ് സ്വീകരിച്ചുകൊണ്ട് ടിക്കറ്റ് കിക്ക് ഓഫ് ചെയ്തു.

പ്രീ സെയിൽ ആയി വിൽക്കുന്ന ടിക്കറ്റിന് നിരക്ക് കുറവ് സംഘാടകർ നൽകുന്നുണ്ട്. നിലവിൽ ജെനറൽ കാറ്റഗറി ടിക്കറ്റിന് 45 ,30 ഫ്രാങ്ക് ആണ് വില. രുചികരമായ ഓണസദ്യ സ്റ്റീഫൻ ദേവസ്യയുടെയും കൂട്ടരുടെയും സംഗീതവിരുന്ന് തിരഞ്ഞെടുത്ത സ്വിസ് കലാവിസ്മയങ്ങൾ എന്നിവയാണ് ഓണാഘോത്തിന് കേളി ഒരുക്കുന്നത്.

publive-image

കേളിയുടെ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവൻ കാരുണ്യപ്രവർത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു. നിർധനർക്ക് വീട് വച്ച് നൽകുന്ന ഭവന നിർമ്മാണ പദ്ധതി ആയ കേളി ഷെൽട്ടർ ആണ് നൂതന പദ്ധതി.

Advertisment