Advertisment

സ്വിസ് മലയാളീസ് വിന്‍റര്‍ത്തൂറിന്‍റെ, ജീവകാരുണ്യ സംഗീത നൃത്ത പരിപാടി സമാപിച്ചു

New Update

publive-image

Advertisment

സൂറിക്ക്:  സ്വിസ് മലയാളീസ് വിന്‍റര്‍ത്തൂര്‍ ചാരിറ്റി ഷോ എഴുപതോളം കലാകാരാന്മാരെ അണിനിരത്തി നടത്തിയ കലാപരിപാടികളോടെ സൂറിക്കില്‍ സമാപിച്ചു. അറുപതിലധികം കുട്ടികളും യുവജനങ്ങളും അണിനിരന്ന വിവിധങ്ങളായ നൃത്ത പരിപാടികള്‍ കോര്‍ത്തിണക്കിയ ഒന്നര മണിക്കൂര്‍ പ്രോഗ്രാമോടെയാണ് നൃത്ത പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന്‍ ഫാ. വില്‍സണ്‍ മേച്ചെരില്‍ നയിച്ച സംഗീത പരിപാടികള്‍ നടന്നു.

publive-image

പ്രമുഖ ഓസ്ട്രിയന്‍ വ്യവസായിയായ പ്രിന്‍സ് പള്ളിക്കുന്നേലിനെ പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചു. നിക്ക് ഗൂഗ്ഗെര്‍ ആണ് പുരസ്കാരം നല്‍കിയത് .

publive-image

ഫാ. വിത്സണ്‍ മേച്ചേരിലിന്റെ ഭക്തി ഗാനത്തിന്റെ സി ഡി ഇതോടൊപ്പം പ്രകാശനം ചെയ്തു.

publive-image

കലാഭവന്‍ നൈസിന്റെ സംവിധാനത്തിലാണ് 60 കുട്ടികള്‍ വേദിയില്‍ ദൃശ്യവിസ്മയം തീര്‍ത്തത്. നൈസിനെ പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചു.

publive-image

പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാറയ്ക്കല്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ മാര്‍ട്ടിന്‍ പുതിയേടത്ത് സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ വംശജനായ   സ്വിസ് പാര്‍ലമെന്റംഗം നിക്ക് ഗൂഗ്ഗെര്‍ യോഗത്തില്‍ വിശിഷ്ടാതിഥിയായിരുന്നു. ജേക്കബ്ബ് പുതുപ്പലേടത്ത്  നന്ദി പറഞ്ഞു.

publive-image

കലാഭവന്‍ നൈസിനുള്ള പ്രത്യേക സമ്മാനം ബിജോയി പുതിയേടവും ഫാ. വില്‍സണുള്ള പ്രത്യേക സമ്മാനം സെബാസ്റ്റ്യന്‍ പാറയ്ക്കലും കൈമാറി. ദീപാ  മേനോന്‍  അവതരികയായിരുന്ന  പരിപാടികള്‍ക്ക്  , ബിജു  പാറത്തലക്കല്‍ നന്ദി പറഞ്ഞു .

publive-image

പരിപാടിയുടെ ആല്‍ബം കാണുവാന്‍ താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക , ഫോട്ടോസ് , മാത്യൂ ആവിമൂട്ടില്‍

https://photos.app.goo.gl/0wq7JVwjAc7zTcBr2

Advertisment