Advertisment

സ്വിറ്റ്സര്‍ലന്‍ഡിലെ വാര്‍ഷിക ധ്യാനത്തിന് മാര്‍ സ്റ്റീഫന്‍ ചിറപ്പണം ദിവ്യബലി അര്‍പ്പിക്കും

New Update

publive-imageസൂറിക്ക് . സീറോമലബാര്‍ ക്രൈസ്തവ സമൂഹത്തിന്‍റെ വാര്‍ഷിക ധ്യാനം മാര്‍ച്ച് 23,24,25 തീയതികളില്‍ സൂറിച്ച് സെന്റ്‌ തെരേസാ ദേവാലയത്തില്‍ നടക്കും.   ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം നയിക്കുന്നത്  പ്രശസ്ത  സുവിശേഷ പ്രസംഗകനും  , മിഷനറിയുമായ അദിലാബാദ് ബിഷപ്‌ മാര്‍ പ്രിന്‍സ് ആന്റണി പനേങ്ങാടന്‍ ആണ്.

Advertisment

രണ്ടാം ദിവസം    മാര്‍ച്ച്‌  24 ന്  ശനിയാഴ്ച  നടക്കുന്ന    ധ്യാനത്തിന്     മാര്‍  സ്റ്റീഫന്‍  ചിറപ്പണം  സന്ദേശം  നല്‍കുന്നതും  , ഉച്ചകഴിഞ്ഞ്  2 .30 ന് അഭിവന്ദ്യ തിരുമേനിയുടെ  മുഖ്യകാര്‍മ്മികത്വത്തില്‍  ദിവ്യ ബാലിയര്‍പ്പിക്കുന്നതുമാണ്

മാര്‍ച്ച് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 8 മണി വരെയും 24 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയും 25 ഞായറാഴ്ച 1 മണി മുതല്‍ രാത്രി 8 മണിവരെയുമാണ് ധ്യാന ശുശ്രൂഷകള്‍. .ഓശാന  ഞായറാഴ്ചയിലെ  തിരുക്കര്‍മ്മങ്ങള്‍ക്ക്  മാര്‍ പ്രിന്‍സ്  പനേങ്ങാടന്‍ മുഖ്യ  കാര്‍മ്മികത്വം  വഹിക്കും .

വാര്‍ഷിക ധ്യാനത്തിനായുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അഗസ്റ്റിന്‍ മാളിയേക്കല്‍, സ്റ്റീഫന്‍ വലിയനില൦, ജെയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്..

ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വലിയ നോയമ്പുകാലത്തില്‍ പങ്കെടുത്ത്  ക്രൈസ്തവ സാക്ഷ്യം  നവീകരിക്കുന്നതിനും , വിശുദ്ധ വാരത്തിലേക്കും പീഡാനുഭവ ശുശ്രൂഷകളിലേക്കും ഒരുങ്ങുന്നതിനും  , അറിയപ്പെടുന്ന  വചന  പ്രഘോഷകനും , മിഷനറിയുമായ     മാര്‍ പ്രിന്‍സ് ആന്റണി പനേങ്ങാടന്‍ നയിക്കുന്ന  നോയിമ്പുകാല ധ്യാനത്തിലേക്ക്  ഏവരേയും  സ്നേഹപൂര്‍വ്വം  ക്ഷണിക്കുന്നതായി   ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു .

Advertisment