Advertisment

സ്വിറ്റ്സര്‍ലന്‍ഡിലെ സീറോമലബാര്‍ സഭയുടെ വിശുദ്ധവാര ശുശ്രൂഷകള്‍

author-image
admin
New Update

publive-image

Advertisment

സൂറിച്ച്:  സഹനത്തിന്റെയും സ്നേഹത്തിന്റെയും നോയമ്പ് കാലത്തിനൊടുവില്‍ വിശുദ്ധവാരത്തിലേക്ക് കടക്കാനൊരുങ്ങുന്ന സീറോമലബാര്‍ ക്രൈസ്തവര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ വിവിധ ദേവാലയങ്ങളിലായി വിശുദ്ധവാര ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നതായി സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിക്കുന്നു.

മാര്‍ച്ച് 25 ന് ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് അഭിലാബാദ് ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാനങ്ങാടന്‍ മുഖ്യകാര്‍മ്മികനാകും. സൂറിച്ചിലെ സെ. തെരേസ ദേവാലയത്തില്‍ ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്.

മാര്‍ച്ച് 29 ന് വൈകുന്നേരം 6.30 ന് സെ. തെരേസ ദേവാലയത്തില്‍ പെസഹ ശുശ്രൂഷകള്‍ നടക്കും.

മാര്‍ച്ച് 30 ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 1 ഞായറാഴ്ച വൈകുന്നേരം 4.30 ന് സഭയിലെ വിവിധ വൈദികര്‍ സംയുക്തമായി ദിവ്യബലിയര്‍പ്പിച്ച് ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ക്ക് തുടക്കം കുറിക്കും. അതിനുശേഷം സ്നേഹവിരുന്നും വിവിധ കലാപരിപാടികളും നടക്കും.

നോയമ്പുകാലം നന്നായി ഒരുങ്ങി വിശുദ്ധവാരത്തിലേക്ക് കടക്കുവാന്‍ എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഫാ. തോമസ്‌ പ്ലാപ്പള്ളി ,ബേബി വട്ടപ്പലം, ജെയിംസ് ചിറപ്പുറത്ത്, അഗസ്റ്റിന്‍ മാളിയേക്കല്‍, സ്റ്റീഫന്‍ വലിയനിലം എന്നിവര്‍ അറിയിച്ചു.

Advertisment