Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ വാഹന നമ്പര്‍ ZG 10 വിറ്റത് 2 33 000 ഫ്രാങ്കിന് 

New Update

publive-image

Advertisment

സൂറിച്ച്:  സ്വിറ്റ്സര്‍ലന്‍ഡില്‍ വാഹന നമ്പര്‍ ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്. 233000 ഫ്രാങ്കാണ് ZG എന്ന ഫാന്‍സി നമ്പറിന് ലഭിച്ചത്. ബുധനാഴ്ച സുഗ് സംസ്ഥാനത്ത് നടന്ന ലേലത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ തന്നെ ഏറ്റവും കൂടിയ വിലയാണ് ഈ നമ്പറിന് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം VS 1 എന്ന നമ്പര്‍ പ്ലേറ്റിന് ലഭിച്ചത് 160000 ഫ്രാങ്കായിരുന്നു രാജ്യത്തെ ഏറ്റവും കൂടിയ ഫാന്‍സി നമ്പറിന് ലഭിച്ച ഏറ്റവും കൂടിയ വില.  നമ്പര്‍ പ്ലേറ്റ് ആരാണ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ഫെബ്രുവരി എട്ടു മുതല്‍ 14 രാത്രി വരെയായിരുന്നു ലേല സമയം. ബുധനാഴ്ച രാത്രി 9.55 ഓടുകൂടി ലേലം അവസാനിച്ചു.

publive-image

സുഗ് സംസ്ഥാനത്ത് താമസിക്കുന്നവര്‍ക്കോ, വ്യാപാര സ്ഥാപനങ്ങള്‍ക്കോ ആയിരുന്നു ലേലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത. വര്‍ഷത്തില്‍ മൂന്നോ നാലോ തവണയാണ് സാധാരണയായി ഫാന്‍സി നമ്പരുകള്‍ ലേലത്തിന് വയ്ക്കുന്നത്.

Advertisment