Advertisment

കലയുടെ കേളി കൊട്ടുയരുന്നു

New Update

നാഷണൽ കൗൺസിൽ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ സംസ്‌കൃതി 2018 കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

Advertisment

ഈ വരുന്ന ജൂൺ 23 നു രാവിലെ 09.00 മുതൽ കവൻട്രിയിലെ വില്ലെൻ ഹാളിൽ ആരംഭിക്കുന്ന കലാ മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ഭക്തിഗാനം, ഭരതനാട്യം, പ്രസംഗം, കഥാ രചന, കവിത രചന എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരമുണ്ടായിരിക്കുന്നതാണ്.

publive-image

ഭാരതീയ ഹൈന്ദവ ദർശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ കലാ മാമാങ്കത്തിൽ പങ്കെടുക്കുവാൻ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.

പ്രവാസ ലോകത്തു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരികയും ആദരിക്കുകയും ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി 2018 മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന് എന്ന് സംഘാടകർ വ്യക്തമാക്കി. കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന കലാ പ്രതിഭകളെ പ്രശസ്തി പത്രവും ഫലകവും നൽകി ആദരിക്കുന്നതായിരിക്കും.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജൂൺ 15 നു മുൻപായി താഴെ കൊടുത്തിരിക്കുന്ന ഫോൺനമ്പറുകളിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു .

Harish Pala - 07578148446

Pramod Pillai - 07540941596

Prashanth Ravi - +447863978338

Venue Details & Timing -

Willenhall Social Club

Robin Hood Rd, Coventry CV3 3BB

Advertisment